പതിനേഴുകാരൻ സ്വന്തം രാജ്യത്തിനായി കളിക്കളത്തിലിറങ്ങി ലോകകപ്പ് നേടിയെടുക്കാൻ കാരണമായപ്പോൾ 58 ലെ ടൂർണമെൻ്റ് ചരിത്രമായി. ആദ്യ ചുവടുവെപ്പിൽ തന്നെ മികച്ച യുവതാരമായി തിരഞ്ഞെടുക്കപ്പെട്ടതും അവഗണകളെ ചിറകിനടിയിലൊളിപ്പിച്ച ആ മനുഷ്യൻ്റെ കഠിനാധ്വാനം തന്നെയാണ്. പിന്നിട് 68 ൽ നേടിയപ്പോഴും ഒടുവിൽ 70 ൽ തൻ്റെ അവസാന ലോകകപ്പ് നേടിയപ്പോഴും ആ മനുഷ്യനിൽ കാണികൾ കണ്ടത് 58 ലെ ആ പതിനേഴുകാരനെ തന്നെ. ഒരേ കളിയിലെ നായകനും വില്ലനും എല്ലാമായി നിറഞ്ഞാടിയെ പെലെ ആ മത്സരങ്ങളുടെ യഥാർത്ഥ സൗന്ദര്യം തന്നെയായിരുന്നു. രാജ്യത്തെ പ്രസിദ്ധ ഫുഡ്ബോൾ കളിക്കാരൻ്റെ മകനായാണ് പെലെ ജനിച്ചത്. കളിക്കളത്തിൽ കാലിനേറ്റ പരുക്കുമൂലം ക്ലബിൻ്റെ നിർബന്ധപ്രകാരം അദ്ദേഹത്തിൻ്റെ പിതാവിന് പിന്നിട് കളി നിർത്തേണ്ടി വന്നു. പിൽക്കാലത്ത് പെലെ പങ്കുവെച്ച ഓർമ്മയിൽ അദ്ദേഹം പറയുന്ന ഒരു സംഭവമുണ്ട്. അതിങ്ങനെയാണ് ' 1950ൽ ഉറുഗ്വേയോട് ബ്രസീൽ പരാജയമേറ്റുവാങ്ങിയപ്പോൾ കണ്ണുനീർ പൊഴിച്ച പിതാവിനോട് അദ്ദേഹം പറഞ്ഞുവത്രെ അങ്ങ് കരയേണ്ടതില്ല ഞാൻ ഈ രാജ്യത്തിനായി ഒരു ലോകകപ്പ് നേടും എന്ന്' ഒൻപത് വയസു മാത്രമായിരുന്നു അന്ന് അദ്ദേഹത്തിന് പ്രായം. പിതാവിന് നൽകിയ വാക്ക് കുഞ്ഞു പെലെ എട്ട് വർഷങ്ങൾക്കിപ്പുറം സാക്ഷാത്കരിക്കുമെന്നും അതിന് രണ്ട് തുടർച്ച കൂടി ഉണ്ടാവുമെന്നും പിതാവ് അറിയുന്നില്ലല്ലോ.
നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ, 58 ന് മുൻപ് ക്യത്യമായി പറഞ്ഞാൽ പെലെയുടെ ആദ്യ ലോകപ്പിന് മുൻപ് ബ്രസീലിൽ ഫുഡ്ബോൾ ജനപ്രീയമായി വരുന്നതേ ഉണ്ടായിരുന്നുള്ളു. പക്ഷെ പെലെയ്ക്കൊപ്പം വന്നു ചേർന്ന സൗഭാഗ്യങ്ങൾ ആ രാജ്യത്തിന് ഏറ്റവും ഉന്നതിയും ജനങ്ങൾക്കിടയിൽ ഫുഡ്ബോൾ ജനപ്രീയവുമാക്കി. കഴിഞ്ഞ ദിവസം 82 വയസിൽ ഫുഡ്ബോളിൻ്റെ പെലെ ഓർമ്മകളിലേക്ക് പടി കയറിയപ്പോൾ അദ്ദേഹത്തിൻ്റെ റെക്കോർഡുകൾ ഇന്നും അവശേഷിക്കുകയാണ്. ബ്രസീലിൽ മുഴങ്ങിക്കേൾക്കുന്നത് ഫുഡ്ബോളിൻ്റെ ആരവമാണെങ്കിൽ അത് സൃഷ്ടിച്ചത് സാക്ഷാൽ പെലെ തന്നെയാണ്. മഞ്ഞജേഴ്സിൽ തുന്നിച്ചേർന്ന അഞ്ചിൽ മൂന്ന് നക്ഷത്രങ്ങളുടെ കഥ, അത് പെലെയുടേത് കൂടിയാണ്.
0 Comments