ടെസ്‌ല, ട്വിറ്റർ, സ്‌പേസ് എക്‌സ്, ന്യൂറാലിങ്ക്, ദി ബോറിംഗ് കമ്പനി എന്നിവയിൽ നിന്നുള്ള വരുമാനമാണ് മസ്‌കിന്റെ ആസ്‌തിയായി കണക്കാക്കുന്നത്. മസ്‌കിന്റെ ആസ്തിയുടെ ഇടിവിന് പിന്നിൽ ട്വിറ്ററിന്റെ ഏറ്റെടുക്കലാണെന്നാണ് വിലയിരുത്തൽ. 44 ബില്യൺ ഡോളറാണ് ട്വിറ്റർ ഏറ്റെടുക്കുന്നതിനായി മസ്‌ക് നിക്ഷേപിച്ചത്. ഇതിന്റെ ഫലമായി ആസ്‌തി 200 ബില്യൺ ഡോളറിന് താഴെയാവുകയായിരുന്നു. അതേസമയം, മസ്‌കിന്റെ ശ്രദ്ധമുഴുവൻ ട്വിറ്ററിലായത് ടെസ്‌ലയുടെ സ്റ്റോക്ക് ഇടിവിന് കാരണമായതായി ഓഹരി ഉടമകൾ പറയുന്നു. മസ്‌ക് തന്നെ ഏകദേശം 20 മില്യൺ ഓഹരികൾ വിറ്റതോടെ നാല് ബില്യൺ ഡോളറിന്റെ വരെ ഇടിവാണ് ടെസ്‌ല നേരിടുന്നതെന്നാണ് റിപ്പോർട്ടുകൾ.
ട്വിറ്റർ ഏറ്റെടുത്തതിന് ശേഷം ഇലോൺ മസ്‌കിന്റെ സമ്പത്തിൽ ഇടിവ്; ഒന്നാം സ്ഥാനം നഷ്ടമായി
വാഷിംഗ്‌ടൺ : ലോകസമ്പന്നരിൽ ഒന്നാം സ്ഥാനത്തുനിന്ന് ട്വിറ്ററിന്റെ പുതിയ ബോസും ടെസ്‌ല സി ഇ ഒയുമായ ഇലോൺ മസ്‌കിനെ പിന്തള്ളി ബെർനാർഡ് ആർനോൾട്ടിന് മുന്നേറ്റം. പ്രമുഖ ആഡംബര ഫാഷൻ ബ്രാൻഡായ ലൂയി വിറ്റൺന്റെ സി ഇ ഒയായ ബെർനാർഡിന്റെ ആസ്തി 185.8 ബില്യൺ ഡോളറാണ്. ഇലോൺ മസ്‌കിനെക്കാൾ 400 മില്യൺ ഡോളറിന്റെ സമ്പത്താണ് ബെർനാർഡിനുള്ളത്. ഫോബ്‌സ് മാസികയാണ് പുതിയ പട്ടിക പുറത്തുവിട്ടത്.
0 Comments