banner

കേരളത്തിൽ അഞ്ചാം പനി ബാധ ഉയരുന്നു; 323 കുട്ടികൾക്ക് രോഗം സ്ഥിരീകരിച്ചു

മലപ്പുറം : സംസ്ഥാനത്ത് അഞ്ചാം പനി ഉയരുന്നതായി റിപ്പോർട്ടുകൾ. മലപ്പുറം ജില്ലയിലെ അഞ്ച് തദ്ദേശ സ്ഥാപനങ്ങളിലായി ഒരാഴ്ചയ്ക്കിടെ 150 ഓളം പേർക്കാണ് അഞ്ചാം പനി സ്ഥിരീകരിച്ചത്. പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കിയെങ്കിലും 60 പഞ്ചായത്തുകളിലും മൂന്ന് മുനിസിപ്പാലിറ്റികളിലുമായി 323 കുട്ടികൾക്ക് 2 ആഴ്ചയ്ക്കിടെ രോഗം ബാധിച്ചു.

രോഗം പകരുന്നത് ഒഴിവാക്കാൻ പ്രതിരോധ കുത്തിവെപ്പിനൊപ്പം കേന്ദ്ര സംഘവും ലോകാരോഗ്യ സംഘടനാ പ്രതിനിധികളും ജില്ല സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. ഇതുവരെ 6,449 കുട്ടികൾ പ്രതിരോധ വാക്‌സിന്റെ ആദ്യ ഡോസും 7415 കുട്ടികൾ രണ്ടാം ഡോസും സ്വീകരിച്ചെങ്കിലും വാക്‌സിൻ സ്വീകരിക്കുന്നതിൽ വിമുഖത തുടരുന്നതായാണ് ആരോഗ്യ വകുപ്പ് വിലയിരുത്തൽ.

രോഗം സ്ഥിരീകരിച്ചവരുടെ സമ്പർക്കത്തിൽ ഉൾപ്പെടെയാണ് കൂടുതൽ തദ്ദേശ സ്ഥാപനങ്ങളിലേക്ക് രോഗം പകരുന്നതെന്ന് ഡിഎംഒ പറഞ്ഞു . സ്‌കൂളുകളിൽ വിദ്യാർഥികൾ മാസ്‌ക് ധരിക്കുന്നതിനൊപ്പം രോഗ ലക്ഷണങ്ങളുള്ളവർ സ്‌കൂളുകളിൽ പോകരുതെന്നും ആരോഗ്യ വകുപ്പ് നിർദേശം നൽകി.

إرسال تعليق

0 تعليقات