Latest Posts

പിഞ്ചുകുട്ടികളെയും എടുത്ത് കിണറ്റിൽ ചാടി; പിതാവ് മരിച്ചു

തൃശ്ശൂർ : തൃശ്ശൂർ കയ്പമംഗലത്ത് പിഞ്ചു കുട്ടികളുമായി കിണറ്റിൽ ചാടിയ പിതാവ് മരിച്ചു. മൂന്നു പീടിക സ്വദേശി ഷിഹാബാണ്(35) മരിച്ചത്. കുട്ടികളെ ബന്ധുക്കൾ രക്ഷപ്പെടുത്തി. ഇന്ന് പുലര്‍ച്ചെ അഞ്ചരയോടെയാണ് സംഭവം. രണ്ടര വയസും, നാലര വയസുമുള്ള കുട്ടികളുമായാണ് ഷിഹാബ് കിണറ്റില്‍ ചാടിയത്. പോലീസും ഫയര്‍ ഫോഴ്‌സും ചേര്‍ന്ന് ഷിഹാബിനെ കിണറ്റില്‍ നിന്ന് പുറത്തെടുത്തെങ്കിലും മരിച്ചിരുന്നു.

0 Comments

Headline