കുറെ വെളുത്തുള്ളിയുടെ പുറം തൊലി എടുക്കുക. ഇവ ചാരമാക്കുമ്പോള്‍ കുറച്ച് മാത്രമേ കാണുകയുള്ളൂ എന്നതിനാലാണ് കൂടുതല്‍ എടുക്കുന്നത്.ഒരു പാനിലിട്ട് വെളുത്തുള്ളിത്തൊലി കറുത്ത നിറം ആകുന്നത് വരെ ചൂടാക്കുക.
കോട്ടണ്‍ തുണി ഉപയോഗിച്ച് ഇത് നല്ല പൊടിയായി അരിച്ചെടുക്കുക.ഇതിലേക്ക് ഒലിവ് ഓയില്‍ ചേര്‍ത്ത് ഹെയര്‍ ഡൈ പേസ്റ്റ് പോലെ നന്നായി മിക്സ് ചെയ്യുക
ഒരു ഗ്ലാസ്സ് പാത്രത്തില്‍ ഇരുട്ടുള്ള സ്ഥലത്ത് ഇത് 7 ദിവസം സൂക്ഷിക്കുക(ഫ്രിഡ്ജില്‍ വെയ്ക്കുക). 6. ഏഴ് ദിവസത്തിന് ശേഷം സാധാരണ ഹെയര്‍ ഡൈകള്‍ ഉപയോഗിക്കുന്നത് പോലെ തന്നെ ഇത് തലമുടിയില്‍ തേയ്ക്കാം.
ഇതു തലയില്‍ പുരട്ടി 2 മണിക്കൂര്‍ നേരം കഴിഞ്ഞ ശേഷം ഷാംപൂ ഉപയോഗിച്ചു കഴുകാം.ഈ ഹെയര്‍ കളര്‍ തലമുടിക്ക് സ്വഭാവികമായ നിറം നല്കുകയും കൂടുതല്‍ കാലയളവില്‍ നിലനില്‍ക്കുകയും ചെയ്യും.ഒലിവ് ഓയില്‍ മുടിയുടെ ആരോഗ്യത്തിനും ഗുണകരമാണ്. ബയോട്ടിന്‍, അയണ്‍, അയഡിന്‍, പ്രോട്ടീന്‍ സപ്ലിമെന്‍റുകള്‍ ഭക്ഷണത്തിലുള്‍പ്പെടുത്തുന്നത് തലമുടിക്ക് സ്വഭാവികമായ നിറവും ആരോഗ്യവും നല്കും.
0 Comments