കൊല്ലം : അഞ്ച് മാസം മുൻപ് വിവാഹിതയായ പത്തൊമ്പതുകാരിയെ മരിച്ച നിലയിൽ കണ്ടെത്തി. കുമ്മിൾ വട്ടത്താമര സ്വദേശിനി ജന്നത്ത് (19) നെയാണ് ഭർതൃ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ ഓഗസ്റ്റിലാണ് കടയ്ക്കൽ സ്വദേശിയും പ്രവാസിയുമായ റാസിഫുമായി ജന്നത്ത് വിവാഹിതയായത്.
കഴിഞ്ഞ ദിവസം രാത്രി രണ്ട് മണിയോടെയാണ് സംഭവം നടന്നത്. വിദേശത്ത് ജോലി ചെയ്യുന്ന ഭർത്താവ് ഫോണിൽ ജന്നത്തിനെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ജന്നത്ത് ഫോൺ എടുത്തിരുന്നില്ല. തുടർന്ന് ഭർത്താവ് വീട്ടുകാരെ വിവരമറിയിക്കുകയായിരുന്നു. വീട്ടുകാർ ജന്നത്തിന്റെ കിടപ്പ് മുറിയുടെ വാതിലിൽ തട്ടി വിളിച്ചെങ്കിലും വാതിൽ തുറന്നില്ല. പിന്നീട് ജനൽ വഴി നോക്കിയപ്പോഴാണ് ജന്നത്തിനെ ഫാനിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.
ഉടൻ തന്നെ വീട്ടുകാർ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. പോലീസ് എത്തിയാണ് മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയത്. രണ്ട് മാസങ്ങൾക്ക് മുൻപാണ് ഭർത്താവ് റാസിഫ് വിദേശത്തേക്ക് പോയത്. സംഭവത്തിൽ കേസെടുത്ത പോലീസ് ജന്നതിന്റെ ഫോൺ കേന്ദ്രീകരിച്ച് അന്വേഷണം നടത്തി വരികയാണ്.
0 Comments