banner

അന്താരാഷ്ട്ര മനുഷ്യാവകാശ ദിനാചാരണം കൊല്ലത്ത് നടന്നു

കൊല്ലം ടികെഎം കോളേജിലെ സുവോളജി ഡിപ്പാർട്മെൻ്റും ഹ്യൂമൻ റൈറ്സ് ഫോറവും പ്ലാനിങ് ഫോറവും സഹകരിച്ചു ഇന്റർനാഷണൽ ഹ്യൂമൻ റൈറ്സ് ദിനാചാരണം നടത്തി. അമ്പലപ്പുഴ ഗവണ്മെന്റ് കോളേജ് പൊളിറ്റിക്കൽ വിഭാഗം അസിസ്റ്റന്റ് പ്രൊഫസ്സർ ശ്രീ ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു സംസാരിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോ. ചിത്രാ ഗോപിനാഥ് അധ്യക്ഷയായിരുന്നു. സുവോളജി വിഭാഗം മേധാവി ഡോ. ജസിൻ റഹ്മാൻ, ഹ്യൂമൻ റൈറ്സ് ഫോറം കോർഡിനേറ്റർ ഡോ. മുംതാസ്, രോഹിണി കൃഷ്ണ, പ്ലാനിങ് ഫോറം കോർഡിനേറ്റർ ഡോ ഫൗസിയ എന്നിവർ സംസാരിച്ചു.

إرسال تعليق

0 تعليقات