banner

വിസ്മയ കേസ് പ്രതി കിരണ്‍ കുമാറിന് ഹൈക്കോടതിയിൽ നിന്നും തിരിച്ചടി

എറണാകുളം : വിസ്മയ കേസില്‍ പ്രതി കിരണ്‍ കുമാറിന് തിരിച്ചടി. ശിക്ഷാ വിധി നടപ്പാക്കുന്നത് നിര്‍ത്തിവയ്ക്കാനാശ്യപ്പെട്ടുള്ള കിരണ്‍കുമാറിന്റെ ഹര്‍ജി ഹൈകോടതി തള്ളി.

ജസ്റ്റിസുമാരായ അലക്‌സാന്‍ഡര്‍ തോമസ്, സോഫി തോമസ് എന്നിവരുടെ ഹൈകോടതി ഡിവിഷന്‍ ബെഞ്ചിന്റേതാണ് നടപടി. 

കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതിയുടെ ശിക്ഷാവിധിക്കെതിരേയാണ് പ്രതി ഹൈകോടിയില്‍ അപീല്‍ നല്‍കിയത്. ഈ ആവശ്യമാണ് ഹൈകോടതി തള്ളിയത്. വിചാരണ കോടതിയുടെ വിധി ചോദ്യം ചെയ്തുകൊണ്ട് നല്‍കിയ അപീലില്‍ വിധി വരുന്നതുവരെ ശിക്ഷ നടപ്പാക്കുന്നത് തടയണമെന്നായിരുന്നു കിരണിന്റെ ആവശ്യം. 

കഴിഞ്ഞ വര്‍ഷം ജൂണ്‍ 21 നാണ് ബിഎഎംഎസ് വിദ്യാര്‍ഥിയായ വിസ്മയയെ (24) ഭര്‍തൃവീട്ടില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവ് കിരണ്‍ കുമാറിന്റെ സ്ത്രീധന പീഡനമാണ് വിസ്മയയുടെ ആത്മഹത്യയ്ക്ക് കാരണമെന്നാരോപിച്ച്‌ വീട്ടുകാര്‍ രംഗത്തെത്തിയതോടെ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തി. കിരണ്‍ കുമാര്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതോടെ 10 വര്‍ഷം തടവും, വിവിധ വകുപ്പുകളിലായി 12.55 ലക്ഷം രൂപ പിഴയും കൊല്ലത്തെ വിചാരണക്കോടതി ശിക്ഷ വിധിക്കുകയായിരുന്നു.

Post a Comment

0 Comments