banner

കൊല്ലം എംപിയും എംഎൽഎയും ഇന്ന് കുരീപ്പുഴയിൽ

അഞ്ചാലുംമൂട് : കൊല്ലം മണ്ഡലം എംപി എൻ.കെ പ്രേമചന്ദ്രനും എം.എൽ.എ എം. മുകേഷും ഇന്ന് കുരീപ്പുഴ സന്ദർശിക്കും. കുരീപ്പുഴ ശ്രീനാരായണ ഗുരു ഓപ്പൺ യൂണിവേഴ്‌സിറ്റി ഭാഗത്തായിരിക്കും രാവിലെ പതിനൊന്നോടെ ഇരുവരും സന്ദർശനം നടത്തുക.

കുരീപ്പുഴയിൽ അടിപ്പാതയ്ക്ക് വേണ്ട ശ്രമങ്ങൾ നടത്തുന്നതിൻ്റെ ഭാഗമായി വിദഗ്ദാഭിപ്രായം തേടുന്നതിൻ്റെ മുന്നോടിയായാണ് ജനപ്രതിനിധികൾ ഇവിടേക്ക് എത്തുക. ദേശീയ പാത വികസനത്തിൻ്റെ ഭാഗമായ ആറുവരിപ്പാതയാകുന്നതോടെ ആറ് വാർഡുകളുടെ കുരീപ്പുഴ ഡിവിഷൻ കൂട്ടിമുട്ടാത്ത വിധം രണ്ടായി മാറുമെന്ന ആശങ്ക നേരത്തെ സർവ്വകക്ഷി യോഗ പ്രതിനിധികൾ എംപിയേയും എം.എൽ.എയേയും അറിയിച്ചിരുന്നു തുടർന്നാണ് സന്ദർശനം.

إرسال تعليق

0 تعليقات