കൊല്ലം : ജില്ലാ പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി പട്ടാഴി ഗ്രാമഞ്ചായത്തിലെ പന്ത്രണ്ടുമുറി-മയിലാടുംപാറ വാര്‍ഡുകളെ ബന്ധിപ്പിക്കുന്ന പന്ത്രണ്ടുമുറി-കലയപുരം-മയിലാടുംപാറ റോഡ് സഞ്ചാരയോഗ്യമാക്കി.
20 ലക്ഷം രൂപ ചെലവഴിച്ച് നവീകരിച്ച റോഡിന്റെ ഉദ്ഘാടനം പന്ത്രണ്ടുമുറി ജംഗ്ഷനില്‍ നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് അംഗം പി. അനന്തു നിര്‍വഹിച്ചു. ചടങ്ങില്‍ പട്ടാഴി ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷന്‍ സജീവ് കല്ലൂര്‍ അധ്യക്ഷനായി. പട്ടാഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. അശോകന്‍, പത്തനാപുരം ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങള്‍, പട്ടാഴി ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
0 Comments