banner

കൊല്ലം ടികെഎം കോളേജ് ഓഫ് ആർട്‌സ് ആൻഡ് സയൻസിൽ അന്താരാഷ്ട്ര എയ്ഡ്‌സ് ദിന ബോധവത്കരണം നടത്തി

 
എച്ച് ഐവിയെക്കുറിച്ചുള്ള തെറ്റിദ്ധാരണകള്‍ പലപ്പോഴും ആളുകളില്‍ ഭീതി വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. എന്നാല്‍ അതിനെതിരെ പോരാടുന്നതിനും ഈ രോഗാവസ്ഥയെക്കുറിച്ച് മറ്റുള്ളവരെ മനസ്സിലാക്കിപ്പിക്കുന്നതിനും അവരില്‍ അവബോധം വളര്‍ത്തുന്നതിനും യുവ തലമുറകൾ മുന്നിട്ടിറങ്ങണമെന്നും കാൻസർ പടർന്നു പിടിച്ചു കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ ശരിയായ ചികിത്സയിലൂടെ കാൻസർ ബാധിതരെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരാമെന്നും ഇന്റർനാഷണൽ എയ്ഡ്‌സ് ദിനത്തോടനുബന്ധിച്ചു കൊല്ലം ടി കെ എം കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസ് സ്നേഹിത വിമൻസ് ഫൌണ്ടേഷൻ, ശ്രീ ഗോകുലം മെഡിക്കൽ കോളേജ് ഇന്ത്യൻ വിമൻസ് ഡോക്ടർസ് വിംഗ് എന്നിവയുടെ ആഭിമുഖ്യത്തിൽ എയ്ഡ്‌സ് ബോധവത്കരണ ക്ലാസും ക്യാൻസർ ഡിറ്റെക്ഷൻ 
ക്ലാസ്സും ഉത്ഘാടനം ചെയ്തു കൊണ്ട് ശ്രീ ഗോകുലം മെഡിക്കൽ കോളേജ് ആൻഡ് റിസർച്ച് സെന്റർ കമ്മ്യൂണിറ്റി മെഡിസിൻ പ്രൊഫസറും സ്നേഹിത വിമൻസ് ഫൌണ്ടേഷൻ ഡയറക്ടറുമായ ഡോക്ടർ റെജി ജോസ് പറയുകയുണ്ടായി.

പ്രസ്തുത യോഗത്തിൽ ടി കെ എം ആർട്സ് കോളേജ് പ്രിൻസിപ്പാൾ ഡോക്ടർ ചിത്ര ഗോപിനാഥ് അധ്യക്ഷത വഹിക്കുകയും, സൂവോളജി വിഭാഗം ഹെഡ് ഡോക്ടർ ജസിൻ റഹ്‌മാൻ സ്വാഗതവും മിത്ര വുമൺ സെൽ കോർഡിനേറ്റർ പ്രൊഫസർ ഷാജിത സലിം, പ്രൊഫസർ ചാന്ദിനി കബീർ, ഡോക്ടർ രോഹിണി കൃഷ്ണ, ഹ്യൂമൻ റൈറ്സ് ഫോറം കോർഡിനേറ്റർ ഡോക്ടർ മുംതാസ് എന്നിവർ ആശംസകൾ അറിയിക്കുകയും ഹെൽത്ത്‌ ക്ലബ്‌ കോർഡിനേറ്റർ ഡോക്ടർ റിയാസ് കൃതജ്ഞ പറയുകയും ചെയ്തു.

Post a Comment

0 Comments