നിലവിൽ എല്ലാ കെ.എസ്.ആർ.ടി.സി കൗണ്ടറുകളിലും ഈ സൗകര്യം ഏർപ്പെടുത്തും. ടിക്കറ്റ് തുക ഫോൺപേ വഴി കെ.എസ്.ആർ.ടി.സി അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യും. കണ്ടക്ടർമാർ ഇത് ഉറപ്പു വരുത്തിയ ശേഷം മാത്രമേ ടിക്കറ്റുകൾ നൽകൂ. എന്നിരുന്നാലും, പണം അക്കൗണ്ടിൽ എത്തിയോ എന്ന് എങ്ങനെ അറിയുമെന്ന് ഇപ്പോഴും വ്യക്തമല്ല. പദ്ധതി നടപ്പാക്കാൻ ചുമതലപ്പെടുത്തിയ ഏജൻസി ഇക്കാര്യം പരിശോധിച്ച് വരികയാണ്. ഇക്കാര്യത്തിൽ വ്യക്തത വരുത്തിയ ശേഷമേ ബസുകളിൽ പദ്ധതി നടപ്പാക്കൂ.
നിലവിൽ എല്ലാ ബസുകളിലും ഫോണ്‍പേ സംവിധാനം കൊണ്ടു വരണോയെന്നും ദീർഘദൂര ബസുകളിൽ മാത്രം ഫോൺ പേ സംവിധാനം ഏർപ്പെടുത്തണമോ എന്ന കാര്യത്തിലും തീരുമാനമെടുക്കേണ്ടതുണ്ട്. അതിനാൽ പദ്ധതി എത്രയും വേഗം നടപ്പാക്കാൻ കഴിയില്ലെന്നാണ് മാനേജ്മെന്‍റിന്‍റെ വിശദീകരണം.
0 تعليقات