banner

കുരീപ്പുഴ രണ്ടായി മാറില്ല, ജനങ്ങളുടെ ആവശ്യങ്ങൾ നടപ്പിലാക്കാൻ കൂടെ ഉണ്ടാകുമെന്ന് എം. മുകേഷ് എംഎൽഎ

അഞ്ചാലുംമൂട് : ദേശീയ പാത വികസനത്തിൻ്റെ ഭാഗമായി കൂട്ടിമുട്ടാത്ത വിധം രണ്ടായി മാറുമെന്ന ആശങ്കയോട് അനുഭാവം പ്രകടിപ്പിച്ച് എം.എൽ.എ എം. മുകേഷും കൊല്ലം മേയർ പ്രസന്ന ഏണസ്റ്റും കുരീപ്പുഴ സന്ദർശിച്ചു. കുരീപ്പുഴ ശ്രീനാരായണ ഗുരു ഓപ്പൺ യൂണിവേഴ്‌സിറ്റി ഭാഗത്ത് രാവിലെയായിരുന്നു വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, നാട്ടുകാർ തുടങ്ങിയവർക്കൊപ്പം ജനപ്രതിധികളുടെ സന്ദർശനം.

കുരീപ്പുഴയിൽ അടിപ്പാതയ്ക്ക് വേണ്ട ശ്രമങ്ങൾ നടത്തുന്നതിൻ്റെ ഭാഗമായി വിദഗ്ദാഭിപ്രായം തേടുന്നതിൻ്റെ മുന്നോടിയായാണ് ജനപ്രതിനിധികൾ സന്ദർശനം നടത്തിയത്. ദേശീയ പാത വികസനത്തിൻ്റെ ഭാഗമായി ആറുവരിപ്പാതയാകുന്നതോടെ ആറ് വാർഡുകളുള്ള കുരീപ്പുഴ ഡിവിഷൻ കൂട്ടിമുട്ടാത്ത വിധം രണ്ടായി മാറുമെന്ന ആശങ്ക നേരത്തെ സർവ്വകക്ഷി യോഗ പ്രതിനിധികൾ എം.എൽ.എയെ അറിയിച്ചിരുന്നു തുടർന്നാണ് സന്ദർശനം.

നഗരസഭാ കൗൺസിലർ ഗിരിജ തുളസീധരൻ വിവരങ്ങൾ മേയറേയും, എം.എൽ.എയേയും ധരിപ്പിച്ചു. കഴിഞ്ഞ രണ്ടു ദിവസം മുൻപ് എൻ കെ പ്രേമചന്ദ്രൻ എം.പിയും , നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയിലെ കേരളത്തിന്റെ ചുമതലയുള്ള പ്രോജക്റ്റ് ഡയറക്ടർ പ്രദീപ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘവും എത്തി പരിശോധനയും വിലയിരുത്തലും നടത്തി. 

കൊച്ചാലുംമൂട് കീക്കോലിൽ മുക്ക് ജംഗ്ഷനിൽ അടിപ്പാത നിർമ്മിക്കണമെന്നും 750 മീറ്റർ പടിഞ്ഞാറ് മാറി ശ്രീ നാരായണ ഓപ്പൺ സർവകലാശാലയ്ക്ക് മുന്നിൽ മറ്റൊരു അടിപ്പാതയും നിർമ്മിക്കണമെന്ന് എം.പി ആവശ്യപ്പെട്ടു. ജനങ്ങളുടെ ആവശ്യങ്ങൾ നടപ്പിലാക്കാൻ കൂടെ ഉണ്ടാകുമെന്ന് എം.എൽ.എയും ഉറപ്പു നൽകി. കോർപ്പറേഷൻ കൗൺസിൽ യോഗം കൂടി ഇതു സംബന്ധിച്ച് ഉടൻ പ്രോപ്പോസൽ സമർപ്പിക്കുമെന്നുംമേയർ നാട്ടുകാരെ അറിയിച്ചു.

Post a Comment

0 Comments