കേരളത്തെ സംബന്ധിച്ച് ഇ കൊമേഴ്സ് പ്ലാറ്റ്ഫോം കെല്‍ട്രോണ്‍ വികസിപ്പിച്ചിട്ടുണ്ട്. അത് ഇന്ത്യന്‍ പോസ്റ്റുമായി ചേര്‍ന്നിട്ടുള്ള ഇ കൊമേഴ്സ് പ്ലാറ്റ്ഫോമാണ്. അതിന്‍രെ അവസാന വട്ട ചര്‍ച്ച നടന്നുകൊണ്ടിരിക്കുകയാണ്. അതു നിലവില്‍ വന്നാല്‍ കേരളത്തിന് മികച്ച രീതിയില്‍ മുന്നേറാന്‍ കഴിയുമെന്നും മന്ത്രി പറഞ്ഞു.
‘മെയ്ഡ് ഇന്‍ കേരള ബ്രാന്‍ഡ്’ നിർമ്മിക്കാൻ സർക്കാർ; സംരംഭക സംഗമം നടത്തുമെന്ന് മന്ത്രി രാജീവ്
തിരുവനന്തപുരം : ഉല്‍പ്പന്നങ്ങള്‍ക്ക് മെയ്ഡ് ഇന്‍ കേരള ബ്രാന്‍ഡ് നടപ്പാക്കുമെന്ന് വ്യവസായമന്ത്രി പി. രാജീവ് നിയമസഭയില്‍ പറഞ്ഞു. ചെറുകിട സംരംഭങ്ങള്‍ക്ക് വിപണി ലഭിക്കാനാണ് സര്‍ക്കാരിന്റെ ശ്രമം. ജനുവരിയില്‍ എറണാകുളത്ത് സംരംഭക സംഗമം നടത്തുമെന്നും മന്ത്രി രാജീവ് അറിയിച്ചു.
0 Comments