banner

'മുസ്ലിമിനും ക്രിസ്ത്യാനിക്കും പള്ളിയിൽ പോകാം; ഹൈന്ദവർ കുറി തൊട്ടാൽ മൃദു ഹിന്ദുത്വം ആരോപിക്കുന്നത് ശരിയല്ല'; എ.കെ.ആന്റണി

വിശ്വാസിയായ അമ്പലത്തില്‍ പോകുന്ന ചന്ദനക്കുറിയിടുന്ന ഹിന്ദുക്കളെ മൃദുഹിന്ദുത്വവാദികളായി മുദ്രകുത്തുന്നതിനിെതിരെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ ആന്‍റണി. മുസ്ലീമിനും ക്രിസ്ത്യാനിക്കും പളളിയിൽ പോകാം. ഹിന്ദു അമ്പലത്തിൽ പോയാലോ തിലക കുറിയിട്ടാലോ അവരെ മൃദു ഹിന്ദുത്വവാദിയാക്കുന്നത് ശരിയല്ല. ഇത്തരം പ്രചാരണങ്ങൾ മോദിയെ വീണ്ടും അധികാരത്തിൽ കൊണ്ടുവരാൻ മാത്രമേ സഹായിക്കൂ.

2024 ൽ മോദിയെ താഴെ ഇറക്കാനുളള പ്രവർത്തനങ്ങൾക്ക് എല്ലാ മതക്കാരെയും ഒന്നിച്ചു നിർത്തണം. കോൺഗ്രസിന്റെ 138-ാം സ്ഥാപക ദിനാഘോഷം കെ പി സി സി ആസ്ഥാനമായ ഇന്ദിരാ ഭവനില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മോദിക്കെതിരായ സമരത്തിൽ ഭൂരിപക്ഷത്തെ അണിനിരത്തണം. മുസ്ലിമിന് പള്ളിയിൽ പോകാം, ക്രിസ്ത്യാനിക്ക് പള്ളിയിൽ പോകാം. ഹൈന്ദവ സുഹൃത്തുക്കൾ ആരെങ്കിലും അമ്പലത്തിൽ പോയാൽ, നെറ്റിയിൽ തിലകം ഇട്ടാലോ ഉടൻ അവരിൽ മൃദു ഹിന്ദുത്വം ആരോപിക്കുന്നത് ശരിയല്ലെന്നും എ കെ ആന്‍റണി പറഞ്ഞു.

പള്ളിയിൽ പോകാനുള്ള പോലെ തന്നെ ഭൂരിപക്ഷത്തിന് അമ്പലത്തിൽ പോകാനും അവകാശമുണ്ടെന്ന് എ കെ ആന്‍റണി പറഞ്ഞു. അമ്പലത്തിൽ പോകുന്നവരുടെ മേൽ മൃദു ഹിന്ദുത്വം ആരോപിക്കുന്നത് ശരിയല്ല. അത് മോദിയുടെ ഭരണം വീണ്ടും വരാൻ മാത്രമേ ഉപകരിക്കൂവെന്നും ആന്‍റണി പറഞ്ഞു.

إرسال تعليق

0 تعليقات