banner

‘ശബരിമലയിൽ ഹെലികോപ്റ്ററിലെത്തുന്ന വിഐപിമാർക്ക് പ്രത്യേക പരി​ഗണന നൽകാനാവില്ല’; സ്വകാര്യ കമ്പനി പരസ്യത്തിൽ ഹൈക്കോടതി

പത്തനംതിട്ട : ശബരിമലയിൽ സ്വകാര്യ കമ്പനി ഹെലികോപ്റ്ററടക്കം വിഐപി ദർശനം വാഗ്ദാനം ചെയ്ത സംഭവത്തിൽ ഇടപെട്ട് ഹൈക്കോടതി. ശബരിമലയിൽ രണ്ട് തരം തീർഥാടകരെ സൃഷ്ടിക്കാനാകില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. ശബരിമലയിൽ രണ്ടു തരം തീർത്ഥാടകരെ സൃഷ്ടിക്കാനാകില്ല. അത് ശരിയായ രീതിയല്ലെന്നും ഹൈക്കോടതി പറഞ്ഞു. നിലയ്ക്കലിൽ സജ്ജീകരിച്ച ഹെലിപ്പാട് താത്ക്കാലിക സംവിധാനമാണെന്നും കോടതി വ്യക്തമാക്കി.

നിലക്കലിൽ സജീകരിച്ച ഹെലിപ്പാട് താൽക്കാലിക സംവിധാനം മാത്രമാണെന്നും കോടതി വ്യക്തമാക്കി. കേസ് ഇന്ന് ഉച്ചയ്ക്ക് 2 മണിക്ക് ഹൈക്കോടതി വീണ്ടും പരിഗണിക്കും. ശബരിമലയിലേക്ക് ഹെലികോപ്‌ടർ സർവീസ് നടത്തുന്നുവെന്നായിരുന്നു എൻഹാൻസ് ഏവിയേഷൻ സർവീസസ് എന്ന സ്വകാര്യ സ്ഥാപനം വെബ്സൈറ്റിൽ പരസ്യം നൽകിയത്. നിലയ്ക്കലിലെത്തുന്ന ഭക്തരെ അവിടെ നിന്ന് സന്നിധാനത്തേക്ക് ഡോളിയിൽ കൊണ്ടുപോകുമെന്നും ദർശനം കഴിഞ്ഞാൽ ഭക്തരെ തരിച്ച് കൊച്ചിയിൽ എത്തിക്കുമെന്നും പരസ്യത്തിൽ പറഞ്ഞിരുന്നു. ഇത് ശ്രദ്ധയിൽപെട്ട കോടതി സ്വമേധയാ കേസെടുക്കുകയായിരുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തെയും ചീഫ് വൈൽഡ് ലൈഫ് വാർഡനെയും കേസിൽ കക്ഷി ചേർത്തിട്ടുണ്ട്. കേസ് ഇന്ന് വീണ്ടും പരി​ഗണിക്കും.

Post a Comment

0 Comments