banner

കള്ളനോട്ട്‌ പിടികൂടിയ സംഭവത്തിൽ; യുവാവായ ഒരാൾ കൂടി അറസ്റ്റിൽ

മാവേലിക്കര ചാരുംമൂട്ടില്‍ നിന്നും കള്ളനോട്ട്‌ പിടിച്ച കേസില്‍ ഒരാളെ കൂടി അറസ്‌റ്റ് ചെയ്‌തു.ഇടുക്കി ഉപ്പുതോട്‌ ചിറ്റിലകവലയില്‍ പുലിക്കയത്ത്‌ വീട്ടില്‍ ദീപുബാബു(23)വിനെയാണ്‌ നൂറനാട്‌ സി.ഐ: പി.ശ്രീജിത്തിന്റെ നേതൃത്വത്തില്‍ അറസ്‌റ്റ് ചെയ്‌തത്‌.

ഇതോടെ മുഖ്യപ്രതി ഉള്‍പ്പെടെ കേസില്‍ അറസ്‌റ്റിലായവരുടെ എണ്ണം ആറായി. നോട്ടടിച്ച്‌ ഇടപാടുകാര്‍ക്ക്‌ നല്‍കിയിരുന്ന മുഖ്യപ്രതി തിരുവനന്തപുരം കരമന സ്വദേശി ഷംനാദ്‌, സഹായി കൊട്ടാരക്കര വാളകം സ്വദേശി ശ്യാംശശി, ഈസ്‌റ്റ് കല്ലട ഗ്രാമപഞ്ചായത്ത്‌ മുന്‍ പ്രസിഡന്റ്‌ ക്ലീറ്റസ്‌, ചുനക്കര കോമല്ലൂര്‍ സ്വദേശി രഞ്‌ജിത്ത്‌, താമരക്കുളം പേരൂര്‍ക്കാരാണ്‍മ സ്വദേശി ലേഖ എന്നിവരാണ്‌ കേസില്‍ അറസ്‌റ്റിലായി റിമാന്‍ഡില്‍ കഴിയുന്നത്‌. മുഖ്യപ്രതി ഷംനാദിനെ ചോദ്യം ചെയ്‌തതില്‍ നിന്നാണ്‌ ദീപുവിനെ കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചത്‌.

ഒരു മാസം മുമ്പ്‌ രണ്ടു ലക്ഷം രൂപയുടെ കള്ളനോട്ട്‌ കട്ടപ്പന ബസ്‌ സ്‌റ്റാന്‍ഡില്‍ വച്ച്‌ ഷംനാദ്‌ ദീപുവിന്‌ കൈമാറിയിരുന്നു. ഇടുക്കിയില്‍ ദീപു വഴിയാണ്‌ കള്ളനോട്ടുകള്‍ ഇടപാടുകാര്‍ക്ക്‌ നല്‍കിയിരുന്നത്‌. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്‌ ദീപുവെന്നും പോലീസ്‌ പറഞ്ഞു. കൂടുതല്‍ അന്വേഷണത്തിന്റെ ഭാഗമായി ആറു പ്രതികളെയും കസ്‌റ്റഡിയില്‍ വാങ്ങുമെന്നും കൂടുതല്‍ അറസ്‌റ്റിന്‌ സാധ്യതയുണ്ടെന്നും പോലീസ്‌ പറഞ്ഞു.

Post a Comment

0 Comments