banner

കൊല്ലം ബൈപ്പാസിലുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ ഒരാൾ മരിച്ചു

അഞ്ചാലുംമൂട് : കൊല്ലം ബൈപ്പാസിൽ കടവൂരിൽ വാഹനാപകടത്തിൽ മധ്യവയസ്കന് ദാരുണാന്ത്യം. കരുവ ജവാൻമുക്ക് എ.എ മൻസിലിൽ ഷെറഫുദ്ധീൻ (57) ആണ് വൈകിട്ടോടെയുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരിക്കെ മരിച്ചത്.

കഴിഞ്ഞ ദിവസം രാത്രിയിൽ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന ഷെറഫുദ്ധീൻ്റെ ഇരുചക്രവാഹനത്തിലേക്ക് എതിരെ വന്ന കാർ ഇടിച്ചു കയറുകയായിരുന്നു. തുടർന്ന് ഇദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെട്ടു.

إرسال تعليق

0 تعليقات