സിനിമയിലെ ‘ബേഷരം രംഗ്’ ഗാന രംഗത്തില്‍ നടി ദീപിക ബിക്കിനി ധരിച്ചാണ് അഭിനയിച്ചത്. ഇതിിനെ ചൊല്ലിയാണ് വിവാദം. മധ്യപ്രദേശ് ആഭ്യന്തര മന്ത്രിയായ നരോത്തം മിശ്ര പാട്ടിനെ വിമര്‍ശിച്ച് രംഗത്ത് വന്നതോടെ പത്താന്‍ നിരോധിക്കണം എന്നാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ ഉള്‍പ്പടെ ഉള്ളവരുടെ ആവശ്യം.
ഗാനരംഗത്തില്‍ മാറ്റം വരുത്താതെ സിനിമ മധ്യപ്രദേശില്‍ പ്രദര്‍ശിപ്പിക്കുകയില്ലെന്നാണ് നരോത്തം മിശ്ര പറഞ്ഞത്. ദീപിക തുക്ക്‌ഡെ തുക്ക്‌ഡെ സംഘത്തിന്റെ അനുകൂലിയാണെന്നും അദ്ദേഹം പറഞ്ഞു. ദീപികയുടെ വസ്ത്രധാരണത്തിലും സിനിമയിലെ ഗാനരംഗത്തിലും തിരുത്തല്‍ നടത്തേണ്ടതുണ്ട്. അവ ശരിയാക്കണമെന്നും അല്ലെങ്കില്‍ സിനിമ മധ്യപ്രദേശില്‍ പ്രദര്‍ശിപ്പിക്കുകയില്ല. വളരെ മോശമാണെന്നും അദ്ദേഹം പറഞ്ഞു.
സിദ്ധാര്‍ഥ് ആനന്ദ് സംവിധാനം ചെയ്ത ചിത്രം ജനുവരി 25 ന് റിലീസ് ചെയ്യും. യഷ് രാജ് ഫിലിംസാണ് ചിത്രം നിര്‍മിക്കുന്നത്.
0 Comments