banner

കോളേജിനുള്ളില്‍ പേപ്പട്ടി; ജീവനുംകൊണ്ട് ഓടി അധ്യാപകരും വിദ്യാര്‍ഥികളും, ഇന്ന് അവധി

തിരുവനന്തപുരം : പേപ്പട്ടി ശല്യത്തെ തുടര്‍ന്ന് തിരുവനന്തപുരം എന്‍ജിനീയറിംഗ് കോളജിന് ഇന്ന് അവധി പ്രഖ്യാപിച്ചു.

പേ വിഷബാധയുണ്ടെന്ന് സംശയിക്കുന്ന പട്ടി കാമ്ബസിനുള്ളില്‍ കയറി നിരവധി പട്ടികളെ കടിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും സുരക്ഷയെ കരുതിയാണ് കോളജിന് അവധി പ്രഖ്യാപിച്ചിരിക്കുന്നതെന്ന് അധികൃതര്‍ അറിയിച്ചു.

അതേസമയം, പട്ടികളെ പിടികൂടാന്‍ തിരുവനന്തപുരം നഗരസഭയില്‍ നിന്നും ജീവനക്കാര്‍ ഇന്ന് കാമ്ബസിനുള്ളിലെത്തും. പട്ടികളെ എല്ലാം ഇന്ന് തന്നെ പിടികൂടി കാമ്ബിലേക്ക് മാറ്റാനാണ് പദ്ധതിയിട്ടിരിക്കുന്നത്. അതേസമയം കോളജിന് അവധിയാണെങ്കിലും മുന്‍നിശ്ചയിച്ച പരീക്ഷകള്‍ക്കും ഓണ്‍ലൈന്‍ ക്ലാസുകള്‍ക്കും മാറ്റമുണ്ടാവില്ലെന്ന് കോളജ് അധികൃതര്‍ അറിയിച്ചു.

إرسال تعليق

0 تعليقات