banner

എൽഡിഎഫ് കൺവീനർക്കെതിരായ ആരോപണം ഇന്ന് പിബിയിൽ ചർച്ചയായേക്കും

തിരുവനന്തപുരം : ഇ പി ജയരാജനെതിരായ സ്വത്തു സമ്പാദനമെന്ന ആരോപണം ദില്ലിയില്‍ തുടരുന്ന സിപിഎം പോളിറ്റ് ബ്യൂറോ യോഗത്തില്‍ ഇന്ന് ഉയര്‍ന്നുവന്നേക്കും. ഇക്കാര്യം ആരെങ്കിലും ഉന്നയിച്ചാല്‍ ചര്‍ച്ച ചെയ്യാമെന്നാണ് നേതാക്കള്‍ വ്യക്തമാക്കിയത്. വിഷയം ഉന്നയിക്കപ്പെട്ടാല്‍ സംസ്ഥാന സെക്രട്ടറിയില്‍ നിന്നും വിശദാംശങ്ങള്‍ തേടും. 

അന്വേഷണം കേരളത്തില്‍ തന്നെ നടക്കട്ടെയെന്ന നിലപാടാണ് കൂടുതല്‍ നേതാക്കള്‍ക്കുമുള്ളത്. പിബിയില്‍ വിശദമായ ചര്‍ച്ച വേണ്ട എന്ന അഭിപ്രായത്തിലാണ് സംസ്ഥാന നേതാക്കള്‍. മാധ്യമ സൃഷ്ടിയായ ആരോപണമാണെന്നും പിബി ചര്‍ച്ച ചെയ്യേണ്ട വിഷയമല്ലെന്നും സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ ഇന്നലെ പറഞ്ഞിരുന്നു.

إرسال تعليق

0 تعليقات