banner

പേരൂർ മീനാക്ഷി വിലാസം സർക്കാർ എൽപി സ്കൂളിൽ ക്രിസ്തുമസ് ആഘോഷം നടന്നു

പേരൂർ മീനാക്ഷി വിലാസം ഗവ എൽപി സ്കൂളിൽ ക്രിസ്തുമസ് ആഘോഷം യുവ സംവിധായകൻ ബിനോയ് .കെ. മിഥില ഉദ്ഘാടനം ചെയ്തു. പി. ടി. എ പ്രസിഡൻ്റ് സുഭാഷ് .എൻ അധ്യക്ഷനായ ചടങ്ങിൽ സ്കൂൾ പ്രഥമാധ്യാപിക  രാജി. പി സ്വാഗതം പറയുകയും, ഹേമലത ആശംസകൾ അർപ്പിക്കുകയും, സ്റ്റാഫ് സെക്രട്ടറി വിജി പാപ്പച്ചൻ നന്ദി പറയുകയും ചെയ്തു. ആഘോഷത്തോട് അനുബന്ധിച്ച് കേക്ക് വിതരണവും, കുട്ടികളുടെ കലാപരിപാടികളും സംഘടിപ്പിച്ചു.

Post a Comment

0 Comments