banner

പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ അമ്മയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

അഹമ്മദാബാദ് : പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മാതാവ് ഹീരാബെന്നിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മാതാവിന്‍റെ ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്നാണ്  ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

അഹമ്മദാബാദിലെ യുഎൻ മേത്ത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കാർഡിയോളജി ആൻഡ് റിസർച്ച് സെന്ററിലാണ് മാതാവിനെ പ്രവേശിപ്പിച്ചത്. ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ പ്രസ്താവനയിലൂടെ വ്യക്തമാക്കി.

ഡിസംബർ നാലിന് ഗുജറാത്ത് തിരഞ്ഞെടുപ്പിന്റെ ഭാഗമായി ഗുജറാത്തിലെത്തിയ പ്രധാനമന്ത്രി മാതാവിനെ സന്ദർശിച്ചിരുന്നു. ഗാന്ധിനഗറിലെ റെയ്സൻ ഏരിയയിലെ വസതിയിലെത്തിയാണ് പ്രധാനമന്ത്രി മാതാവിനെ സന്ദർശിച്ചത്.

إرسال تعليق

0 تعليقات