കോട്ടയം : ഈരാറ്റുപേട്ടയിൽ ധനകാര്യ സ്ഥാപനത്തിലെ പണം തിരിമറി നടത്തിയ സംഭവത്തിൽ മാനേജർ അറസ്റ്റിൽ. കുമളി സ്വദേശി നിഖിൽ ഫ്രഡി (25) ആണ് അറസ്റ്റിലായത്. ഈരാറ്റുപേട്ടയിൽ പ്രവർത്തിക്കുന്ന ആശിർവാദ് മൈക്രോ ഫിനാൻസ് എന്ന സ്ഥാപനത്തിൽ നിന്നും പത്ത് ലക്ഷം രൂപയാണ് ഇയാൾ തട്ടിയടുത്തത്.
സ്ഥാപനത്തിന്റെ ഹെഡ് ഓഫീസിൽ അടയ്ക്കുന്നതിനായി ഫീൽഡ് ഓഫീസർമാർ നൽകിയ പണം നിഖിൽ ഫ്രെഡി ഹെഡ് ഓഫീസിൽ അടയ്ക്കാതെ ഓൺലൈൻ ഗെയിം കളിക്കാൻ ഉപയോഗിക്കുകയായിരുന്നു. പണം അടയ്‌ക്കേണ്ട സമയം കഴിഞ്ഞിട്ടും ഹെഡ് ഓഫീസിൽ പണം എത്താത്തതിനെ തുടർന്ന് കമ്പനി ഉടമ നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് മനസിലായത്. തുടർന്ന് സ്ഥാപന ഉടമ പോലീസിൽ പരാതി നൽകുകയായിരുന്നു.
പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ അന്വേഷണത്തിലാണ് നിഖിൽ ഫ്രെഡി 10,25000 രൂപ തിരിമറി നടത്തിയതായി കണ്ടെത്തിയത്. പോലീസ് ചോദ്യം ചെയ്യലിൽ ഓൺലൈൻ ഗെയിം കളിച്ച് പണം നഷ്ടപ്പെട്ടതായി ഇയാൾ മൊഴി നൽകി. ഓഫീസിലിരുന്ന് ഇയാൾ സ്ഥിരമായി ഓൺലൈൻ ഗെയിം കളിക്കാറുള്ളതായി പോലീസ് പറയുന്നു.
0 Comments