banner

റാഗിംങ് പരാതി വ്യാജം; അലൻ ഷുഹൈബ് റാഗ് ചെയ്തിട്ടില്ലെന്ന് ആന്റി റാഗിംങ് കമ്മറ്റി റിപ്പോർട്ട്

കണ്ണൂർ : പന്തീരങ്കാവ് യുഎപിഎ കേസിലെ പ്രതി അലൻ ഷുഹൈബിനെതിരായ റാഗിംങ് പരാതി വ്യാജം. കണ്ണൂര്‍ പാലയാട് കാമ്പസിലെ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയും എസ്എഫ്‌ഐ നേതാവുമായ അദിന്‍ സുബി നല്‍കിയ റാഗിങ് പരാതിയാണ് വ്യാജമെന്ന് ആന്റി റാഗിങ് കമ്മിറ്റി റിപ്പോര്‍ട്ട് നല്‍കിയത്.

യൂണിയൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തർക്കമാണ് കോളേജിൽ നടന്നത്. അദിൻ സുബിയാണ് തർക്കം തുടങ്ങിയതെന്ന് സിസിടിവി ദൃശ്യങ്ങളിൽ നിന്നും വ്യക്തമാണെന്നും റിപ്പോർട്ടിലുണ്ട്. നവംബര്‍ 2 നായിരുന്നു അലനെതിരായ കേസിനാസ്പദമായ സംഭവം നടക്കുന്നത്. ഒന്നാം വര്‍ഷ എല്‍എല്‍ബി വിദ്യാര്‍ത്ഥി അബിന്‍ സുബിനെ അലന്‍ ഷുഹൈബിന്റെ നേതൃത്വത്തിലുള്ള സംഘം മര്‍ദ്ദിച്ചുവെന്നായിരുന്നു കേസ്. വിദ്യാര്‍ത്ഥിയെ ക്യാമ്പസിന് മുന്നില്‍ വെച്ച് മര്‍ദ്ദിച്ചെന്നാണ് എസ്എഫ്‌ഐ ആരോപിച്ചത്.

Post a Comment

0 Comments