banner

സംസ്ഥാന വ്യാപകമായി പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ വീടുകളിൽ റെയ്ഡ്

സംസ്ഥാന വ്യാപകമായി പോപ്പുലർ ഫ്രണ്ട് മുൻ നേതാക്കളുടെ വീട്ടിൽ എൻഐഎ റൈഡ്. മണ്ണാർക്കാട് കോട്ടോപ്പാടത്തും എൻഐഎ സംഘമെത്തി. വേങ്ങ ചെമ്മലങ്ങാടൻ നാസർ മൗലവിയുടെ വീട്ടിലാണ് എൻഐഎ പരിശോധന നടത്തിയത്. നിലവിൽ വിദേശത്തുള്ള നാസർ മൗലവി പോപ്പുലർ ഫ്രണ്ട് മലപ്പുറം മേഖല പ്രസിഡണ്ട് ആയിരുന്നു.

പുലർച്ചെ എത്തിയ സംഘത്തിന്റെ പരിശോധന 9.30 ഓടെയാണ് പൂർത്തിയായത്. എന്നാൽ രേഖകൾ ഒന്നും തന്നെ കണ്ടെത്താൻ ആയിട്ടില്ല എന്നാണ് വിവരം. സംസ്ഥാനത്താകെ അമ്പത്തിലധികം ഇടങ്ങളിലാണ് എൻഐഎ റെയ്ഡ് നടത്തിയത്.

തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, കോഴിക്കോട്, പാലക്കാട് തുടങ്ങിയ ജില്ലകളിലാണ് പുലർച്ചെ മുതൽ റൈഡ് ആരംഭിച്ചത്. പോപ്പുലർ ഫ്രണ്ടിന് ഫണ്ട് ചെയ്തവരെയും അക്കൗണ്ടുകൾ കൈകാര്യം ചെയ്തവരെയും തേടിയാണ് എൻഐഎ പരിശോധന നടത്തുന്നത്.

ഡൽഹിയിൽ നിന്നടക്കമുള്ള ഉന്നത ഉദ്യോഗസ്ഥർ റെയ്ഡിൽ പങ്കെടുക്കുന്നുണ്ട്. നിരോധിച്ച ശേഷവും തുടർ പ്രവർത്തനങ്ങൾ എങ്ങനെ കൊണ്ടുപോകണമെന്ന് അടക്കം നേതാക്കളുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ യോഗം ചേർന്നുവെന്നാണ് എൻഐഎ നൽകുന്ന പ്രാഥമിക വിവരം.

Post a Comment

0 Comments