banner

അർജൻ്റീനാ നിങ്ങളിൽ നിന്നിത് പ്രതീക്ഷിച്ചില്ല: ഫുഡ്ബോൾ മഹത്തായ പോരാട്ടത്തിൻ്റെ ചരിത്രം പേറുന്ന സമ്പത്താണ്; സയാഹ്ന കോളത്തിൽ എഡിറ്റർ അഭിപ്രായം പങ്കുവെയ്ക്കുന്നു

അർജൻ്റീയിൽ ഇന്ന് ആഘോഷങ്ങളുടെ പെരുന്നാൾ ദിനമാണ്. ഡാനിയേലും മറഡോണയും പറഞ്ഞു വെച്ച അർജൻ്റീനയുടെ ലോകകപ്പ് കഥകൾക്ക് ഈ ഇരുപതാം നൂറ്റാണ്ടിൽ ഇതിഹാസ താരം ലയണൽ മെസി പുതിയ മാനം നൽകിയിരിക്കുകയാണ്. അപ്പോൾ അവർക്ക് എങ്ങനെയാണ് ആഘോഷിക്കാതിരിക്കാൻ കഴിയുക. പക്ഷെ പുറത്ത് വരുന്ന റിപ്പോർട്ടുകൾ പ്രകാരം അർജൻ്റീനയുടെ ആഘോഷ പരിപാടികൾ അതിരുവിടുന്നുവെന്നാണ് മനസ്സിലാക്കേണ്ടത്. വർണ്ണത്തിൻ്റെയും വംശീയതയുടെയും പേരിൽ ഫ്രഞ്ച് താരമായ കിലീയൻ എംബാപ്പയെ അധിക്ഷേപിക്കുന്നതായ വാർത്തകൾ ആദ്യമൊന്നും കാര്യത്തിലെടുത്തിരുന്നില്ല. പക്ഷെ ഓരോ മണിക്കൂറിലും അന്തർദേശീയ വാർത്താ ഏജൻസികൾ ഉൾപ്പെടെ തുടരെ വാർത്തകൾ നൽകി വന്നപ്പോഴാണ് ഗൗരവം മനസ്സിലാക്കുന്നത്. അവ ഒഴിവാക്കേണ്ടതാണ് പ്രതിഷേധാർഹമാണ് 36 വർഷങ്ങൾക്ക് ശേഷം നിങ്ങളുടെ രാജ്യത്തേക്ക് എത്തിയ ലോകകപ്പിൻ്റെ ആവേശമാണ് നിങ്ങൾക്കുള്ളതെങ്കിൽ പോലും.

വിജയാഘോഷത്തിന്റെ ഭാഗമായി നടന്ന വിക്ടറി പരേഡിൽ എംബാപ്പെയുടെ മുഖമുളള ബേബി ഡോൾ കൈയ്യിലേന്തി ലോകകപ്പ് വിജയത്തിന് കാരണഭൂതനായ എമിലിയാനോ മാർട്ടിനെസ് വംശീയാധിക്ഷേപം നടത്തിയത്. സമൂഹമാദ്ധ്യമങ്ങളിൽ ഉൾപ്പെടെ ഇതിനെതിരെ രൂക്ഷ വിമർശനം ഉയർന്നുണ്ട്. ലോകകപ്പിന് മുൻപ് തന്നെ എംബാപ്പെയും എമിലിയാനോ മാർട്ടിനെസും കൊമ്പ് കോർത്തിരുന്നു. ലോകകപ്പിൽ യൂറോപ്യൻ ടീമിന് മുൻതൂക്കം ലഭിക്കുമെന്നും നാഷണൽ ലീഗ് പോലെ ഉന്നത നിലവാരത്തിലുളള ടൂർണമെന്റുകളിൽ പങ്കെടുക്കുന്നത് ടീമിന് ഗുണം ചെയ്യുമെന്നും എംബാപ്പെ പറഞ്ഞിരുന്നു. ബ്രസീൽ, അർജന്റീന പോലുളള ടീമുകൾക്ക് അത്തരം അനുഭവ സമ്പത്തില്ലെന്നും എംബാപ്പെ അഭിപ്രായപ്പെട്ടിരുന്നു. എന്നാൽ തനിക്ക് ഫുട്‌ബോളിനെക്കുറിച്ച് അധികം അറിയില്ലെന്നും സൗത്ത് അമേരിക്കയിൽ താൻ ഫുട്‌ബോൾ കളിച്ചിട്ടില്ലെന്നുമായിരുന്നു എമിലിയാനോ മാർട്ടിനെസിന്റെ പ്രതികരണം. ഇതിന് ശേഷമാണ് ഡ്രസിംഗ് റൂമിലും വിക്ടറി പരേഡിലും ഫ്രഞ്ച് താരത്തെ മാർട്ടിനെസ് അപമാനിച്ചത്.

ഇന്നത്തെ സയാഹ്ന കോളത്തിൽ ഇത്തരത്തിലൊരു വിഷയം കടന്നു കൂടിയപ്പോൾ 'അർജൻ്റീനാ നിങ്ങളിൽ നിന്നിത് പ്രതീക്ഷിച്ചില്ല' എന്നല്ലാതെ ഞാനെന്ത് പറയാനാണ്. ഈ നൂറ്റാണ്ടിൻ്റെ ആദ്യം ലോകം കണ്ട മികച്ച ഫുഡ്ബോളർമാരിലൊരാളായ പെലെയ്ക്ക് അവാർഡ് നൽകുന്ന വേദിയിൽ അദ്ദേഹത്തിൻ്റെ പ്രസംഗത്തിലെ വാക്കുകൾ താഴെ കുറിക്കാൻ ഞാനാഗ്രഹിക്കുകയാണ്. കളികൾ എപ്പോഴും ജയിക്കുന്നതിനുവേണ്ടിയാണ്. എന്നിരുന്നാലും ജീവിതമാണ്  പ്രധാനം. അത് നിലനില്‍പ്പിനുവേണ്ടിയാണ്. ഞാന്‍ വിശന്നുകൊണ്ടാണ് കളിച്ചത്. വിശന്നുകൊണ്ട് കളിക്കുമ്പോള്‍ നിലനില്‍പ്പിന്റെ വേദന ഞാന്‍ അറിഞ്ഞിട്ടുണ്ട്, അനുഭവിച്ചിട്ടുണ്ട്. അതുകൊണ്ടാവാം മിക്കപ്പോഴും ഞാന്‍ കളിയില്‍ കാണികളെ രസിപ്പിക്കാനാണ് ശ്രമിച്ചത്. അവരുടെ ജീവിതത്തിന്റെ തീഷ്ണമായ യാഥാര്‍ത്ഥ്യങ്ങള്‍ക്കിടയില്‍ പ്രതിസന്ധികള്‍ക്കിടയില്‍, സംഘര്‍ഷങ്ങള്‍ക്കിടയില്‍ ഒരല്പം ലാഘവം നല്‍കാന്‍ ഒരല്പം സന്തോഷം നല്‍കാന്‍ എന്റെ കാലുകള്‍ക്ക് കഴിഞ്ഞുവെന്നുള്ളതാണ് എന്നെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ നേട്ടം. ഞാന്‍ അവരുടെ സ്നേഹം പിടിച്ചുപറ്റാനാണ് ശ്രമിച്ചത്. അവരില്‍ നിന്ന് ബഹുമതികള്‍ വാങ്ങാനല്ല' പെലെ  അന്നതവിടെ പറഞ്ഞു നിർത്തിയെങ്കിലും ആ വാക്കുകൾ ഇപ്പോഴും മാനവികതയിൽ തുടരുകയാണ്. അതേ ഫുഡ്ബോൾ മഹത്തായ പോരാട്ടത്തിൻ്റെ ചരിത്രം പേറുന്ന സമ്പത്താണ് അതിനെ ചെറിയൊരു നേരത്തെ വ്യക്തിതാല്പര്യങ്ങൾക്കായി വിറ്റഴിക്കരുത്•

ഇൻഷാദ് സജീവ്
എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്

Post a Comment

0 Comments