കേരള പോലീസ് മാതൃക തന്നെയെന്ന് കേരള മുഖ്യമന്ത്രി പിണറായി വിജയൻ. ഏറെ ശരിയാണ്. തെളിയാതെയും തുമ്പില്ലാതെയും കിടന്ന എത്രയോ കേസുകൾക്ക് പോലീസിൻ്റെ അന്വേഷണത്തിലൂടെ പുതിയ വഴിത്തിരിവുണ്ടായി. കേരളത്തെ ഞെട്ടിച്ച ഇലന്തൂരിലെ നരബലിക്കേസ് ഈ വാദങ്ങളോട് ചേർത്തു വായിക്കാവുന്ന സംഭവമാണ്. കേരള പൊലീസ് പെൻഷനേഴ്‌സ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിൽ സംസാരിക്കവേ ആഭ്യന്തരം കൂടി കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി പോലീസിലെ കുറ്റവാളികൾക്കെതിരെ സംസാരിച്ചത് ഏറെ അഭിനന്ദനാർഹമായ കാര്യമാണ്.
പൊലീസിലെ ചിലർ ചില വൈകൃതങ്ങൾ കാണിക്കുന്നുവെന്നും അവരോടുള്ള സമീപനത്തിൽ സർക്കാരിന് ഒരു ആശയക്കുഴപ്പവുമില്ല. ലോക്കപ്പ് മർദനം ഉണ്ടായാൽ ഇനി മുതൽ പൊലീസ് അന്വേഷിക്കണ്ട. അത് സി.ബി.ഐ യെ ഏൽപ്പിക്കും. ഇത്തരം സംഭവങ്ങൾ വലിയ രീതിയിൽ കുറഞ്ഞു. മികവാർന്ന കുറ്റാന്വേഷണ രീതി നമുക്ക് നടപ്പാക്കാൻ കഴിയുന്നു. പൊലീസ് സേന അഭിവൃദ്ധിയിൽ നിന്ന് അഭിവൃദ്ധിയിലേക്ക് പോകുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.
ഇൻഷാദ് സജീവ്
എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
0 Comments