മൈസൂരു : ഹോസ്റ്റലിൽ വെച്ച് ലൈംഗികാതിക്രമം നടത്താൻ ശ്രമിച്ച പ്രഥമാധ്യാപകനെ കൈയ്യേറ്റം ചെയ്ത് സ്‌കൂൾ വിദ്യാർത്ഥിനികൾ. മാണ്ഡ്യയിലെ പാണ്ഡവപുര താലൂക്കിലെ കാട്ടേരി ഗ്രാമത്തിലാണ് സംഭവം. ഹോസ്റ്റലിന്റെ ചുമതല ഈ പ്രഥമാധ്യാപകന് ആയിരുന്നു. ഇത് മുതലെടുത്താണ് ഇയാൾ പെൺകുട്ടികളോട് അപമര്യാദയായി പെരുമാറിയത്.
സംഭവത്തിൽ, ഇയാൾക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തു. മാസങ്ങളായി ഇയാൾ വിദ്യാർഥിനികളോട് അശ്ലീലമായി പെരുമാറി വരികയാണ്. സംഭവം പുറത്തുപറഞ്ഞാൽ ടി.സി.യിൽ മോശം സ്വഭാവമെന്ന് രേഖപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായും വിദ്യാർത്ഥിനികൾ ആരോപിച്ചു.
അധ്യാപകന്റെ പേരിൽ വിദ്യാർത്ഥിനികളും രക്ഷിതാക്കളും ഉന്നതാധികൃതർക്ക് പരാതി നൽകിയെങ്കിലും നടപടിയൊന്നും കാണാതായതോടെ ഇയാളെ ഹോസ്റ്റലിലെ മറ്റുവിദ്യാർഥിനികളെത്തി കൈയേറ്റംചെയ്യുകയായിരുന്നു. വിവരമറിഞ്ഞെത്തിയ നാട്ടുകാരും ഇയാളെ മർദിച്ചു.
0 Comments