banner

സിനിമ കാണാനെത്തിയ യുവതിയ്ക്ക് നേരെ ലൈംഗികാതിക്രമം; യുവാവ് പിടിയിൽ

കോഴിക്കോട് : കോഴിക്കോട് സിനിമ കാണാനെത്തിയ തിരുവനന്തപുരം സ്വദേശിയായ യുവതിയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ യുവാവ് പിടിയിൽ.

പുതുപ്പാടി തട്ടൂർ പറമ്പിൽ കോക്കാട്ട് സെൽസ് തോമസ് (35) നെയാണ് താമരശേരി പൊലിസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസമുണ്ടായ സംഭവത്തിൽ തിരുവനന്തപുരം നെയ്യാറ്റിൻകര സ്വദേശിയും പൊതു പ്രവർത്തകയുമായ യുവതി തലശ്ശേരിയിലെ മാളിലെത്തിയപ്പോഴായിരുന്നു പ്രതി അതിക്രമം നടത്തിയത്.

സെൽസ് തോമസ് നിരന്തരമായി ശല്യം ചെയ്തതിനെത്തുടർന്ന് യുവതി സംഭവസ്ഥലത്ത് വെച്ച് തന്നെ ശക്തമായി പ്രതികരിച്ചിരുന്നു. വിവരമറിഞ്ഞ് താമരശേരി പൊലീസ് സ്റ്റേഷനിൽ നിന്നും എസ്ഐ അടങ്ങുന്ന സംഘമെത്തി പ്രതിയെ പിടികൂടുകയായിരുന്നു. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

إرسال تعليق

0 تعليقات