banner

കുഞ്ഞുങ്ങളുടെ പ്രതിഭാസംഗമ വേദിയായി കല്ലുവാതുക്കലിലെ ‘ശലഭോത്സവം’

കൊല്ലം : കുഞ്ഞുങ്ങളുടെ സര്‍ഗവാസനകളെ അടയാളപ്പെടുത്തി ‘ശലഭോത്സവം’. കല്ലുവാതുക്കല്‍ ഗ്രാമപഞ്ചായത്തിലെ 44 അങ്കണവാടികളുടെ പങ്കാളിത്തത്തോടെയായിരുന്നു കലോത്സവം.  12 ഇനങ്ങളിലായി 200 കുട്ടികള്‍ പങ്കെടുത്തു.
വിലവൂര്‍ക്കോണം വാര്‍ഡിലെ 75ആം നമ്പര്‍ അങ്കണവാടി ഓവറാള്‍ ചാമ്പ്യന്‍മാരായി. സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനവും  സമ്മാനദാനവും   ജി.എസ്. ജയലാല്‍ എം.എല്‍.എ പാരിപ്പള്ളി കമ്മ്യൂണിറ്റി ഹാളില്‍ നിര്‍വഹിച്ചു. 

കല്ലുവാതുക്കല്‍ ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്. സത്യപാലന്‍ അധ്യക്ഷനായി. ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍. സദാനന്ദന്‍ പിള്ള, ഗ്രാമപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷരായ രജിതകുമാരി, ബൈജു ലക്ഷ്മണന്‍, സി.ഡി.പി.ഒ രഞ്ജിനി, ബ്ലോക്ക്-ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, രാഷ്ട്രീയകക്ഷി പ്രവര്‍ത്തകര്‍, അങ്കണവാടി ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

إرسال تعليق

0 تعليقات