banner

ശ്രീനിവാസൻ കൊലക്കേസ്: അന്വേഷണത്തിന് എന്‍ഐഎ, പോപ്പുലര്‍ ഫ്രണ്ട് നേതാക്കളായ സി.എ റൗഫിനും യഹിയക്കും കൊലപാതകത്തില്‍ പങ്കുണ്ടെന്ന് കണ്ടെത്തൽ



പാലക്കാട്: ആര്‍എസ്എസ് മുന്‍ ശാരീരിക് ശിക്ഷണ്‍ പ്രമുഖ് ശ്രീനിവാസ് കൃഷ്ണയുടെ കൊലപാതകവുമായി ബന്ധപ്പെട്ട അന്വേഷണം എന്‍ഐഎയ്ക്ക്. കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഇത് സംബന്ധിച്ച ഉത്തരവിറക്കി. ശ്രീനിവാസിന്റെ കൊലപാതക കേസുമായി ബന്ധപ്പെട്ട അന്വേഷണം എന്‍ഐഎയ്ക്ക് വിടുമെന്ന സൂചനകള്‍ നേരത്തെ പുറത്തുവന്നിരുന്നു.

നിലവില്‍ പ്രത്യേക പോലീസ് സംഘമാണ് ശ്രീനിവാസ് കൊലക്കേസ് അന്വേഷിക്കുന്നത്. കേസുമായി ബന്ധപ്പെട്ട ഫയലുകള്‍ നിലവിലെ അന്വേഷണ സംഘം ഉടന്‍ എന്‍ഐഎയ്ക്ക് കൈമാറും. പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരാണ് ശ്രീനിവാസിനെ കൊലപ്പെടുത്തിയത്.

പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ചതിന് പിന്നാലെ എന്‍ഐഎ നടത്തിയ അന്വേഷണത്തില്‍ കൊലപാതകവുമായി ബന്ധപ്പെട്ട് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചിരുന്നു. ശ്രീനിവാസിന്റെ കൊലപാതകത്തിലെ ഭീകര ബന്ധം ഉള്‍പ്പെടെയുള്ള കാര്യങ്ങളായിരുന്നു വ്യക്തമായത്. ഇതിന്റെ സാഹചര്യത്തില്‍ കൂടിയാണ് കേസ് അന്വേഷണം എന്‍ഐഎയ്ക്ക് വിട്ടത്.

പോപ്പുലര്‍ ഫ്രണ്ട് നേതാക്കളായ സി.എ റൗഫ്, യഹിയ തങ്ങള്‍ എന്നിവര്‍ക്കും ശ്രീനിവാസിന്റെ കൊലപാതകത്തില്‍ പങ്കുണ്ടെന്നാണ് എന്‍ഐഎയുടെ കണ്ടെത്തല്‍.

Post a Comment

0 Comments