Latest Posts

തീവണ്ടി യാത്രയ്ക്കിടെ വിദ്യാർത്ഥിനി തെറിച്ചു വീണു

തിരുവനന്തപുരം : വർക്കല ഇടവ റെയിൽവേ ഗേറ്റിനു സമീപം വിദ്യാർഥി ട്രെയിനിൽ നിന്നും തെറിച്ചു വീണു. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജിലെ മൂന്നാം വർഷ ബിരുദ വിദ്യാർഥിനിയായ സൂര്യ (20)ആണ് ട്രെയിനിൽ നിന്നും വീണത്.

സൂര്യയെ ഗുരുതര പരിക്കുകളോടെ ഗുരുതര പരുക്കുകളോടെ വർക്കല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കുട്ടിയുടെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.പ്രാഥമിക ചികിത്സ നൽകിയ ശേഷം തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് കൊണ്ട് പോയി.

0 Comments

Headline