banner

പട്ടി കടിച്ചത് കാര്യമാക്കിയില്ല, രണ്ട് മാസത്തിന് ശേഷം പേവിഷബാധയേറ്റ് 29കാരൻ മരിച്ചു

തിരുവനന്തപുരം : അയൽവീട്ടിലെ പട്ടി കടിച്ചതിനെ തുടർന്ന് പേവിഷബാധയേറ്റ് യുവാവ് മരിച്ചു. കടയ്ക്കാവൂർ വക്കം അടിവാരം വരമ്പിൽ വീട്ടിൽ ജിഷ്‌ണു (29) ആണ് മരിച്ചത്. രണ്ട് മാസം മുൻപാണ് അയൽവീട്ടിലെ പട്ടി ജിഷ്ണുവിനെ കടിച്ചത്. എന്നാൽ പട്ടി കടിച്ചത് കാര്യമാക്കാതിരുന്ന ജിഷ്‌ണു പ്രതിരോധ വാക്സിൻ എടുത്തില്ല.

കഴിഞ്ഞ വെള്ളിയാഴ്ചയോടെ കടുത്ത പനിയും ശാരീരിക അസ്വസ്ഥതയും അനുഭവപെട്ടതോടെ ആശുപത്രിയിൽ എത്തി ചികിത്സ തേടുകയായിരുന്നു. ചിറയിൻകീഴിലുള്ള താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയെങ്കിലും പിന്നീട് മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു. 

ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് തിങ്കളാഴ്ച രാവിലെ ജിഷ്ണു മരണപ്പെടുകയായിരുന്നു.
അതേസമയം ജിഷ്ണുവുമായി സമ്പർക്കമുണ്ടായിരുന്ന മുപ്പത് പേർ പ്രതിരോധ വാക്സിൻ സ്വീകരിച്ചു. ആംബുലൻസ് ഡ്രൈവർ ആയിരുന്ന ജിഷ്ണു പേവിഷബാധയേറ്റത് അറിയാതെ ജോലി തുടർന്നിരുന്നു.

إرسال تعليق

0 تعليقات