ചീഫ് സെക്രട്ടറി വി.പി.ജോയി, പൊതുഭരണ വകുപ്പ് സെക്രട്ടറി കെ.ആർ.ജ്യോതിലാൽ എന്നിവർ അത്താഴവിരുന്നിൽ പങ്കെടുത്തു. സാംസ്കാരിക രംഗത്തുള്ളവരും മുന്‍ ഉദ്യോഗസ്ഥരും വിരുന്നിന് സന്നിഹിതരായിരുന്നു.
ക്രിസ്മസ് വിരുന്ന് നടത്തി ഗവർണർ; ക്ഷണം വേണ്ടെന്ന് വച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം : ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ രാജ്ഭവനിൽ ക്രിസ്മസ് വിരുന്ന് നടത്തി. കർദിനാൾ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ, ജോസഫ് മാർ ഗ്രിഗോറിയോസ്, ആർച്ച് ബിഷപ്പ് തോമസ് ജെ.നെറ്റോ മാത്യൂസ് മാർ സിൽവാനോസ് എന്നിവർ ചേർന്ന് കേക്ക് മുറിച്ചു. മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുത്തില്ല. പ്രതിപക്ഷ നേതാവും സ്പീക്കറും സ്ഥലത്തില്ലെന്നും അതിനാലാണ് പങ്കെടുക്കാത്തതെന്നും രാജ്ഭവനെ അറിയിച്ചിട്ടുണ്ട്.
0 تعليقات