banner

മൂക്കിലൂടെ നല്‍കാവുന്ന വാക്സീന്‍ അടുത്തയാഴ്ച എത്തും; കൊവിഡിൽ ജാഗ്രത വേണമെന്ന് പ്രധാനമന്ത്രി

കൊവിഡ് മാസ്കുൾപ്പടെയുള്ള പ്രതിരോധ മാര്‍ഗങ്ങള്‍ കർശനമായി പാലിക്കണം, മൂക്കിലൂടെ നല്‍കാവുന്ന വാക്സീന്‍ അടുത്തയാഴ്ച വിതരണത്തിനെത്തുമെന്ന് പ്രധാനമന്ത്രി. കൊവിഡ് പരിശോധനയും ജനിതക ശ്രേണീകരണ നിരക്കും വർധിപ്പിക്കണം

ചൈനയിൽ സാമൂഹ്യ വ്യാപനത്തിനിടയാക്കിയ കൊവിഡ് വകഭേദം രാജ്യത്ത് റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ജാഗ്രത കൂട്ടണമെന്ന് പ്രധാനമന്ത്രി നിര്‍ദ്ദേശിച്ചു. മാസ്കുൾപ്പടെയുള്ള കൊവിഡ് പ്രതിരോധ മാര്‍ഗങ്ങള്‍ കർശനമായി പാലിക്കണമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 രാജ്യത്തെ ആശുപത്രികള്‍ സജ്ജമാക്കണമെന്നും രാജ്യത്തെ കൊവിഡ് സാഹചര്യം വിലയിരുത്താന്‍ വിളിച്ച് ചേര്‍ത്ത ഉന്നത തലയോഗത്തില്‍ പ്രധാനമന്ത്രി നിര്‍ദ്ദേശിച്ചു. മൂക്കിലൂടെ നല്‍കാവുന്ന വാക്സീന്‍ അടുത്തയാഴ്ച വിതരണത്തിനെത്തും.

കൊവിഡ് പരിശോധനയും ജനിതക ശ്രേണീകരണ നിരക്കും വർധിപ്പിക്കണം,വരാനിരിക്കുന്ന ഉത്സവ കാലങ്ങളിലുള്‍പ്പടെ മാസ്ക് ധരിക്കുന്നത് കർശനമാക്കണം . വാക്സിനേഷൻറെ മുൻകരുതൽ ഡോസ് വിതരണം ഊർജ്ജിതമാക്കണം, സംസ്ഥാനങ്ങളിൽ ഓക്സിജൻ പ്ലാന്റുകളും വെന്റിലേറ്ററുകളും അടക്കം ആശുപത്രി സൗകര്യങ്ങൾ സജ്ജമാക്കണമെന്നും പ്രധാനമന്ത്രി നിര്‍ദ്ദേശിച്ചു.

Post a Comment

0 Comments