banner

സുകുമാരക്കുറുപ്പ് മരിച്ചിട്ടില്ല, ചാക്കോയുടേത് കൊലപാതകം; പോലീസ് ഉദ്യോഗസ്ഥൻ എം. ഹരിദാസ് വിട പറയുമ്പോൾ

കൊല്ലം : കുപ്രസിദ്ധമായ ചാക്കോ വധക്കേസിന്റെ ചുരുളഴിച്ച മുൻ ഡിവൈ.എസ്.പി എം. ഹരിദാസ് അന്തരിച്ചു. 1984  ചാക്കോ വധക്കേസിലെ നിർണ്ണായകമായ കണ്ടെത്തലുകൾക്ക് പിന്നിൽ എം. ഹരിദാസായിരുന്നു. കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം.
മൃതദേഹം ഇന്ന് സംസ്കരിക്കും

കോളിളക്കം സൃഷ്ടിച്ച ചാക്കോ വധക്കേസും പ്രതിയായ സുകുമാരക്കുറുപ്പിന്റെ തിരോധാനവും ഇന്നും വാർത്തകളിൽ നിറയാറുണ്ട്.
ഒരു സാധാരണ അപകട മരണക്കേസ് ആകാമായിരുന്ന സംഭവത്തിന് പിന്നിലെ ഞെട്ടിക്കുന്ന സത്യങ്ങൾ അന്ന് പുറം ലോകത്തെത്തിച്ചത് അന്വേഷണ ഉദ്യോഗസ്ഥനായ എം ഹരിദാസായിരുന്നു.
ശാസ്ത്രീയമായ തലനാരിഴ കീറിയുള്ള അന്വേഷണ രീതികളാണ് കൊല്ലപ്പെട്ടതല്ല കൊലയാളിയാണ് കുറുപ്പെന്ന സത്യം തെളിയിച്ചത്.

കുറുപ്പിനെ തേടി വിദേശ രാജ്യങ്ങളിൽ പോലും ഹരിദാസ് പോയിട്ടുണ്ട്.
കേസിൽ 4 പ്രതികളെ കോടതി ശിക്ഷിച്ചു. മികച്ച സർവീസ് റെക്കോർഡ് ഉണ്ടായിരുന്ന ഹരിദാസിന് പക്ഷെ കുറുപ്പിനെ കണ്ടെത്താനായില്ല.
ദേശീയ ശ്രദ്ധയാകർഷിച്ച ചാക്കോ വധക്കേസും അതിന്റെ അന്വേഷണവും ഇന്നും പോലിസ് പരിശീലന ക്ലാസ്സുകളിലെ ചൂടുള്ള വിഷയമാണ്.

Post a Comment

0 Comments