banner

മിൽമ പാലിൻ്റെ വില വർദ്ധനവ് ഇന്ന് മുതൽ നിലവിൽ വന്നു

തിരുവനന്തപുരം : മിൽമ പാലിനും പാൽ ഉത്പന്നങ്ങളുടേയും വില വർധന നിലവൽ വന്നു. ലിറ്ററിന് ആറ് രൂപയാണ് പാലിന് കൂടിയത്. അരലിറ്റർ തൈരിന് 35 രൂപയാകും പുതിയ വില. ക്ഷീരകർഷകരുടെ നഷ്ടം നികത്താൻ പാൽ ലിറ്ററിന് എട്ട് രൂപ 57 പൈസ കൂട്ടണമെന്നായിരുന്നു മിൽമയുടെ ആവശ്യമെങ്കിലും ആറ് രൂപയുടെ വർധനയ്ക്കാണ് സർക്കാർ അനുമതി നൽകിയത്. ഇതിൽ അഞ്ച് രൂപ കർഷകന് കിട്ടും .2019 സെപ്തംബറിലാണ് അവസാനമായി മിൽമ പാലിന്‍റെ വില കൂട്ടിയത്. ഈ വർഷം ജൂലൈയിൽ പാൽ ഉത്പന്നങ്ങൾക്കും മിൽമ വില കൂട്ടിയിരുന്നു.

ഹോമോജീനൈസ്ഡ് ടോൺഡ് മിൽക്ക് (കടും നീല കവർ)പഴയ വില 23, പുതിയ വില 26

കൗ മിൽക്ക്പഴയ വില 25 , പുതിയ വില 28

ഹോമോജീനൈസ്ഡ് ടോൺഡ് മിൽക്ക് (വെള്ള കവർ)പഴയ വില 25, പുതിയ വില 28

വിലവർധനയുടെ ഗുണം കർഷകർക്ക് ലഭിക്കുമെന്നുമായിരുന്നു ക്ഷീരവികസന വകുപ്പ് മന്ത്രി ചിഞ്ചുറാണിയുടെ വിശദീകരണം.  ആറ് രൂപ കൂട്ടാനാണ് സർക്കാർ മിൽമക്ക് അനുമതി നൽകിയത്. എട്ട് രൂപ 57 പൈസയുടെ വർധനയാണ് മിൽമ നേരത്തെ ശുപാർശ ചെയ്തിരുന്നത്. ഇതിൽ ആറ് രൂപയുടെ വർധനക്ക് സർക്കാർ അനുമതി നൽകുകയായിരുന്നു. വിലക്കയറ്റത്തിൽ ജനം പൊറുതി മുട്ടുമ്പോഴാണ്, പാൽവില കുത്തനെ കൂട്ടാനുള്ള തീരുമാനം. പാൽ വിലയും ഉല്‍പ്പാദന ചിലവും തമ്മിലുള്ള അന്തരം ചൂണ്ടിക്കാട്ടിയാണ് മിൽമയുടെ നടപടി. 

Post a Comment

0 Comments