banner

പ്രസംഗം നീണ്ടു, കെ ടി ജലീലിന്റെ മൈക് ഓഫ് ചെയ്ത് സ്പീകര്‍; തുടര്‍ന്ന് സഭയില്‍ നടന്നത് ഇരുവരും തമ്മിലുള്ള തര്‍ക്കം

തിരുവനന്തപുരം : നിയമസഭയില്‍ സ്പീകര്‍ എഎന്‍ ശംസീറും കെ ടി ജലീല്‍ എംഎല്‍എയും തമ്മില്‍ തര്‍ക്കം.

പ്രസംഗം നീണ്ടതിനെ തുടര്‍ന്ന് കെ ടി ജലീലിന്റെ മൈക് സ്പീകര്‍ ഓഫാക്കിയതാണ് തര്‍ക്കത്തിന് കാരണമായത്. ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്തുനിന്ന് മാറ്റുന്നതിനുള്ള ബിലിന്റെ ചര്‍ചയ്ക്കിടയിലാണ് സംഭവം.

സമയം കഴിഞ്ഞതിനാല്‍ ജലീല്‍ പ്രസംഗം നിര്‍ത്തണമെന്ന് സ്പീകര്‍ ആവശ്യപ്പെട്ടു. എന്നാല്‍, കെ ടി ജലീല്‍ അത് കാര്യമാക്കാതെ പ്രസംഗം തുടര്‍ന്നു. പ്രസംഗം നിര്‍ത്തിയില്ലെങ്കില്‍ ചെയറിന് ബലമായി മൈക് മറ്റൊരാള്‍ക്ക് നല്‍കേണ്ടിവരുമെന്ന് സ്പീകര്‍ മുന്നറിയിപ്പ് നല്‍കി. ചെയറുമായി സഹകരിക്കാത്തത് ശരിയല്ലെന്നും പരസ്പര ധാരണവേണമെന്നും സ്പീകര്‍ പറഞ്ഞു. 

തുടര്‍ന്ന്, തോമസ് കെ തോമസിന് സ്പീകര്‍ മൈക് നല്‍കി. ഗവര്‍ണര്‍ ചാന്‍സലറാകാന്‍ യോഗ്യനല്ലെന്ന് സര്‍കാര്‍ പലരീതിയില്‍ വ്യക്തമാക്കിയെന്ന് ജലീല്‍ പറഞ്ഞു. സര്‍വകലാശാലകള്‍ കാവി വല്‍കരിക്കാന്‍ ഗവര്‍ണറുടെ സഹായത്തോടെ നീക്കം നടന്നതായും ജലീല്‍ ആരോപിച്ചു.

Post a Comment

0 Comments