banner

ബന്ധുവായ പെണ്‍കുട്ടിയുടെ കാമുകന്റെ കാര്‍ തീയിട്ട് യുവാവ്; നശിച്ചത് 20 കാറുകള്‍

ബന്ധുവായ പെണ്‍കുട്ടി ഒരാളുമായി അടുപ്പത്തിലായതിന്റെ അമര്‍ഷത്തില്‍ യുവാവ് തീവച്ച് നശിപ്പിച്ചത് 20 കാറുകള്‍. ഡല്‍ഹിയിലെ സുഭാഷ് നഗറിലാണ് സംഭവം. തന്റെ ബന്ധുവായ പെണ്‍കുട്ടിയുടെ കാമുകന്റെ കാര്‍ യുവാവ് കത്തിക്കാന്‍ ശ്രമിക്കുന്നതിനിടെ മറ്റ് 19 കാറുകളിലേക്ക് കൂടി തീ പടര്‍ന്നുകയറുകയായിരുന്നു. 23 വയസുകാരനായ യാഷ് അറോറ എന്ന യുവാവാണ് കാറുകള്‍ക്ക് തീയിട്ടത്.

സുഭാഷ് നഗറിലെ ഒരു കാര്‍ പാര്‍ക്കിംഗ് ഏരിയയിലാണ് അപകടമുണ്ടായത്. പാര്‍ക്കിംഗ് ഏരിയയില്‍ അഗ്‌നിരക്ഷാ സംവിധാനങ്ങളില്ലാതിരുന്നത് 20 കാറുകളും പൂര്‍ണമായി കത്തിനശിക്കാന്‍ കാരണമായി. ഏഴ് ഫയര്‍ എഞ്ചിനുകള്‍ സ്ഥലത്തെത്തി ഒരു മണിക്കൂറോളം പരിശ്രമിച്ചതിന് ശേഷമാണ് തീ അണച്ചത്.

إرسال تعليق

0 تعليقات