അഞ്ചാലുംമൂട് : അഷ്ടമുടി അഷ്ടജലറാണി ദേവാലയത്തിലെ കോൺഫ്രിയ തിരുനാൾ ഉത്സവം ഇന്ന് തുടക്കമായി. കൊടിയേറ്റോടെ തിരുന്നാൾ ആഘോഷ പരിപാടികൾക്ക് ഇടവക വികാരി തുടക്കം കുറിച്ചു. തുടർന്ന് തിരുന്നാൾ ആരംഭ സമൂഹ ബലി നടന്നു.
ഇടവക ദിനമായ നാളെ രാവിലെ 9.30 ന് കൊല്ലം രൂപത മെത്രാൻ ഡോ.പോൾ ആന്റണി മുല്ലശ്ശേരിയുടെ മുഖ്യകാർമ്മികത്വത്തിൽ പൊന്തിഫിക്കൽ സമൂഹബലി, തുടർന്ന് കായലും മത്സ്യബന്ധന ഉപകരണങ്ങളുടെയും വെഞ്ചരിപ്പ്, സ്നേഹവിരുന്ന്. വൈകിട്ട് 6ന് മതസൗഹാർദ്ദ സമ്മേളനം, 7ന് കലാസന്ധ്യ. 6 മുതൽ 8 വരെ വൈകിട്ട് 6ന് ഫാ. ഡെന്നീസ് പ്രവീണിന്റെ നേതൃത്വത്തിൽ കുടുംബ നവീകരണ ധ്യാനം, 9ന് വൈകിട്ട് 7ന് സന്തമേശ. 10ന് വൈകിട്ട് 5 ന് സായാഹ്ന പ്രാർത്ഥന, തുടർന്ന് തിരുസ്വരൂപങ്ങൾ വഹിച്ചുകൊണ്ടുള്ള പ്രദക്ഷിണം. 11ന് രാവിലെ 10ന് തിരുന്നാൾ സമാപന ദിവ്യബലി, തുടർന്ന് ദിവ്യകാരുണ്യ പ്രദക്ഷിണം, കൊടിയിറക്ക്. രാത്രി 8ന് നാടകം മക്കളുടെ ശ്രദ്ധയ്ക്ക്.
0 تعليقات