banner

തുനിഷ ശര്‍മയുടെ മരണം: നടന്‍ ഷീസാന്‍ ഖാന്‍ അറസ്റ്റില്‍, ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി

മുംബൈ : ടെലിവിഷന്‍ താരം തുനിഷ ശര്‍മയുടെ മരണത്തില്‍ സഹതാരത്തിനെ അറസ്റ്റ് ചെയ്തു. ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയാണ് നടന്‍ ഷീസാന്‍ ഖാനെ പോലീസ് അറസ്റ്റ് ചെയ്തത്. ശനിയാഴ്ചയായിരുന്നു നടിയെ ഷൂട്ടിംഗ് സെറ്റില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്.

നടിയുടെ അമ്മയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഷീസാന്‍ ഖാനെതിരെ പോലീസ് കേസെടുത്തത്. സംഭവത്തില്‍ തുനിഷയുടെ സഹനടനാണ് ഷീസാന്‍ ഖാന്‍. ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയാണ് അറസ്റ്റ് ചെയ്തത്. സംഭവത്തില്‍ അന്വേഷണം തുടരുകയാണെന്നും എസിപി ചന്ദ്രകാന്ത് ജാദവ് മാധ്യമങ്ങളോട് പറഞ്ഞു.

മുംബൈയില്‍ ഒരു സീരിയലിന്റെ ചിത്രീകരണത്തിനിടെയാണ് തുനിഷ സെറ്റിലെ മേക്കപ്പ് റൂമില്‍ തൂങ്ങിമരിച്ചത്. നിലയില്‍ കണ്ടെത്തിയത്. ഇടവേളയ്ക്കിടെ മുറിയില്‍ കയറിയ തുനിഷ ഏറെ നേരം കഴിഞ്ഞിട്ടും തിരിച്ചുവരാതായതോടെ കതക് പൊളിച്ച് അകത്തുകയറുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Post a Comment

0 Comments