banner

സ്വകാര്യ ബസിലേക്ക് ബൈക്ക് ഇടിച്ചു കയറി; ബൈക്ക് യാത്രികരായ യുവാക്കൾ മരിച്ചു

തിരുവനന്തപുരം : പാലോട് സാമിമുക്കിൽ സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച് രണ്ടുപേർ മരിച്ചു. രാവിലെ എഴരയോടെയാണ് അപകടമുണ്ടായത്. പാലോട് ചല്ലിമുക്ക് സ്വദേശികളായ ഉണ്ണിക്കുട്ടൻ (23), നവാസ് (21) എന്നിവരാണ് മരിച്ചത്. 

ഇന്ന് രാവിലെ 7.15ഓടെ സംസ്ഥാന പാത രണ്ടിൽ പാലോടിനു സമീപം സ്വാമിനഗറിലാണ് അപകടം നടന്നത്. ബൈക്ക് അമിത വേഗതയിലായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. ബസിനടയിലേക്ക് വീണ ഇരുവരുടെയും ശരീരത്തിലൂടെ ബസ് കയറിയിറങ്ങി.രണ്ടുപേരും അപകടസ്ഥലത്ത് വെച്ചു തന്നെ മരിച്ചു.

إرسال تعليق

0 تعليقات