തൊടുപുഴ ജില്ലാ ആശുപത്രിയിലെ ഗൈനക്കോളജി ഡോക്ടറായ മായാ രാജനെയാണ് വിജിലൻസ് സംഘം പിടികൂടിയത്.
യുവതിയുടെ ഗർഭപാത്രത്തിനു അസുഖമായി സമീപിച്ചപ്പോൾ തന്നെ, ഗർഭ പാത്രം നീക്കം ചെയ്യാനായി 500 രൂപാ ഫീസ് ചോദിച്ചു വാങ്ങിയിരുന്നു.തുടർന്ന് ഗർഭപാത്രം നീക്കം ചെയ്ത് കഴിഞ്ഞ് അതിൻ്റെ ഫീസായി 5000 രൂപാ വേണമെന്ന് ആവശ്യപ്പെടുകയായിരുന്നു.ഉടനെ ഇവരുടെ ഭർത്താവ് വിജിലൻസ് ഉദ്യോഗസ്ഥരുമായി ബന്ധപ്പെടുകയായിരുന്നു. ഇതിൻ പ്രകാരം വിജിലൻസ് നൽകിയ 5000 രൂപയുമായി ഡോക്ടറുടെ വീട്ടിലെത്തിയ യുവതി രൂപാ നൽകുകയും മറഞ്ഞിരുന്ന വിജിലൻസ് ഉദ്യേഗസ്ഥരെത്തി പിടികൂടുകയുമായിരുന്നു.
കോട്ടയം വിജിലൻസ് എസ് പി ;വി ജി വിനോദ് കുമാറിന്റെ നിർദ്ദേശ പ്രകാരം ഇടുക്കി വിജിലൻസ് ഡി വൈ എസ് പി ഷാജി ജോസും സംഘവുമാണ് ഇവരെ അറസ്റ്റ് ചെയ്തത്.ടിപ്സൺ തോമസ് ,കിരൺ കെ ആർ,സന്തോഷ് കെ എൻ ,സ്റ്റാൻലി തോമസ്,ഷാജികുമാർ വി കെ ,ബിജു വർഗീസ്,സഞ്ജയ് കെ ജി,ബേസിൽ പി ഐസക് ,രഞ്ജിനി ,കൃഷ്ണ കുമാർ വി കെ,വനിതാ വിജിലൻസ് ഉദ്യോഗസ്ഥരായ രഞ്ജിനി കെ പി,ജാൻസി എന്നീ വിജിലൻസ് ഉദ്യോഗസ്ഥരും സംഘത്തിൽ ഉണ്ടായിരുന്നു.
0 Comments