banner

കൊല്ലം - ചെങ്കോട്ട റെയില്‍വേ പാതയില്‍ വിസ്റ്റാഡോം കോച്ച്‌ പരിഗണനയിൽ

പുനലൂർ : കൊല്ലം - ചെങ്കോട്ട റെയില്‍വേ പാതയില്‍ വിസ്റ്റാഡോം കോച്ച്‌ അനുവദിക്കുന്നത് റയില്‍വേ മന്ത്രാലത്തിന്റെ സജീവ പരിഗണനയിലാണെന്ന് റയില്‍വേ മന്ത്രി അശ്വനി വൈഷ്ണവ് എന്‍.കെ.പ്രേമചന്ദ്രന്‍ എം.പിയെ അറിയിച്ചു.

പാതയില്‍ വിസ്റ്റാഡോം കൊച്ച്‌ അനുവദിക്കണമെന്നും കൂടുതല്‍ ട്രെയിന്‍ സര്‍വീസ് ആരംഭിക്കണമെന്നും ആവശ്യപ്പെട്ട് റയില്‍വേ മന്ത്രിയുമായി ന്യൂഡല്‍ഹിയില്‍ നടത്തിയ ചര്‍ച്ചയിലാണ് വിവരം അറിയിച്ചത്. എറണാകുളം - വേളാങ്കണി എറണാകുളം ട്രെയിന്‍ നം. 06035/06036 സെപ്ഷ്യല്‍ ട്രെയിന്‍ സര്‍വീസ് ബൈ വീക്കിലി റഗുലര്‍ സര്‍വീസായി മാറ്റുന്നതിനുള്ള ദക്ഷിണ റയില്‍വേയുടെ ശുപാര്‍ശ റയില്‍വേ മന്ത്രാലയം അനുഭാവപൂര്‍വം പരിഗണിച്ചുവരികയാണെന്നും മന്ത്രി അറിയിച്ചു. 

പുനലൂര്‍ - ഗുരുവായൂര്‍ പുനലൂര്‍ ഇന്റര്‍സിറ്റി എക്‌സ്‌പ്രസ് ട്രെയിന്‍ നം. 16327/16328 പുനലൂരില്‍ നിന്ന് മധുരയിലേയ്ക്ക് ദീര്‍ഘിപ്പിക്കാന്‍ ദക്ഷിണ റെയില്‍വേ ശുപാര്‍ശ ചെയ്തിട്ടുണ്ടെന്നും അതിന്മേല്‍ തുടര്‍ നടപടി സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുള്ളതായും റയില്‍വേ മന്ത്രി എം.പിയെ അറിയിച്ചു.

Post a Comment

0 Comments