തമിഴ്‌നാട് കൊണ്ടുപോകുന്ന വെള്ളത്തിന്റെ തോത് സെക്കൻഡിൽ 511 ഘനയടിയായി തുടരുകയാണ്. ജലനിരപ്പ് 142 അടിയിലെത്തിയാൽ മൂന്നാമത്തെ മുന്നറിയിപ്പ് നൽകുകയും സ്‌പിൽവേ ഷട്ടറുകൾ ഉയർത്തി ജലം പെരിയാറിലൂടെ ഇടുക്കി അണക്കെട്ടിലേക്ക് തുറന്നു വിടുകയും ചെയ്യും.
മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് ഉയരുന്നു; ജാഗ്രതാ മുന്നറിയിപ്പ് 141ൽ പുറത്ത് വിടും
ഇടുക്കി : മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് ഉയരുന്നു. ജലനിരപ്പ് 141 അടിയിൽ എത്തിയാൽ രണ്ടാമത്തെ ജാഗ്രതാ മുന്നറിയിപ്പ് നൽകും. ഇന്നലെ വൈകീട്ട് ജലനിരപ്പ് 140.50 അടിയിലെത്തിയിരുന്നു.
0 Comments