Latest Posts

ലോകകപ്പ് തോൽവി: ലൂയിസ് എന്റിക് സ്‌പെയിൻ പരിശീലകസ്ഥാനം രാജിവച്ചു

മാഡ്രിഡ് : ലോകകപ്പ് ഫുട്ബോളിൽ നിന്ന് പുറത്തായതിന് പിന്നാലെ സ്പെയിനിന്‍റെ മുഖ്യ പരിശീലകൻ ലൂയിസ് എന്റിക്കെ സ്ഥാനം രാജിവച്ചു. പ്രീക്വാർട്ടറിൽ മൊറോക്കോയാണ് സ്പെയിനിനെ തോൽപ്പിച്ചത്. സ്പെയിനിന്‍റെ അണ്ടർ 21 കോച്ച് ലൂയിസ് ഡി ലാ ഫ്യുന്റെ പുതിയ പരിശീലകനായി ചുമതലയേറ്റേക്കും.

സ്പാനിഷ് ഫുട്ബോൾ അസോസിയേഷൻ (ആർഎഫ്ഇഎഫ്) തയ്യാറാക്കിയ റിപ്പോർട്ട് അനുസരിച്ച്, സ്പാനിഷ് ഫുട്ബോളിനായി പുതിയ പ്രോജക്റ്റുകൾ ആരംഭിക്കേണ്ടതുണ്ട്. സമീപ വർഷങ്ങളിലെ സ്പാനിഷ് ഫുട്ബോളിന്‍റെ നേട്ടങ്ങൾ തുടരുക എന്നതാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു. ദേശീയ ടീമിന് നൽകിയ സേവനത്തിന് ലൂയിസ് എന്റിക്കെയ്ക്കും മറ്റ് കോച്ചുമാർക്കും റിപ്പോർട്ട് നന്ദി പറഞ്ഞു. ഡിസംബർ 12ന് ചേരുന്ന ആർ.എഫ്.ഇ.എഫ് യോഗത്തിൽ പുതിയ പരിശീലകനെ ഔദ്യോഗികമായി തീരുമാനിക്കും.

0 Comments

Headline