banner

കൊല്ലത്ത് സുഹൃത്തിൻ്റെ മകൾക്കെതിരെ അതിക്രമം നടത്തിയ യുവാവ് പിടിയിൽ

കൊല്ലം : കൊട്ടിയത്ത് സുഹൃത്തിൻ്റെ മകൾക്കെതിരെ അതിക്രമം നടത്തിയ യുവാവ് പോക്സോ പ്രകാരം അറസ്റ്റിലായി. ഉമയനല്ലൂർ വയലിൽ പുത്തൻവീട്ടിൽ രഞ്ജിത്ത് (33) ആണ് പിടിയിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ കോടതി റിമാൻ്റ് ചെയ്തു.

ഒരു വർഷത്തിന് മുൻപാണ് കേസിനാസ്പദമായ സംഭവം. അതിജീവിതയിൽ നിന്നും വിവരങ്ങളറിഞ്ഞ ബന്ധുക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഇയാളെ പിടികൂടുകയായിരുന്നു. ഇയാൾക്കൊപ്പം മറ്റൊരാളെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Post a Comment

0 Comments