banner

ലഹരിമരുന്ന് നൽകി പത്തൊമ്പത് വയസുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ യുവതി അറസ്റ്റിൽ


കാസർഗോഡ് : ലഹരിമരുന്ന് നൽകി പത്തൊമ്പത് വയസുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ യുവതി അറസ്റ്റിൽ. കാസർഗോഡ് ബദിയടുക്ക സ്വദേശിനി ബീഫാത്തിമ (42) ആണ് അറസ്റ്റിലായത്. ഉദുമയിലെ രഹസ്യ കേന്ദ്രത്തിൽ വെച്ചാണ് ഇടനിലക്കാരിയായ ബീഫാത്തിമ പെൺകുട്ടികളെ രണ്ട് യുവാക്കൾക്ക് കൈമാറിയത്.

ആഴ്ചകൾക്ക് മുൻപാണ് പത്തൊമ്പത് കാരിയായ പെൺകുട്ടിയെ ലഹരിമരുന്ന് നൽകി ലൈംഗീക പീഡനത്തിന് ഇരയാക്കിയത്. സംഭവത്തിൽ നേരത്തെ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. വനിതാ സെൽ അന്വേഷിച്ചിരുന്ന കേസ് കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ച് ഏറ്റെടുത്തിരുന്നു ഇതിന് പിന്നാലെയാണ് സെക്സ് റാക്കറ്റുമായി ബന്ധമുള്ള ബീഫാത്തിമയെ പോലീസ് അറസ്റ്റ് ചെയ്തത്.

Post a Comment

0 Comments