കണ്ണൂർ : യൂത്ത് കോൺഗ്രസ്സ് നേതാവിനെ പോക്സോ കേസിൽ പോലീസ് അറസ്റ്റ് ചെയ്തു. പ്രായപൂർത്തിക്കാത്ത ആൺകുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസിൽ പയ്യന്നൂർ മണ്ഡലം സെക്രട്ടറി സുനീഷ് താഴത്തുവയൽ ആണ് അറസ്റ്റിലായത്. രണ്ട് ദിവസം മുൻപാണ് കേസിനാസ്പദമായ സംഭവം നടന്നത്.
പയ്യന്നൂർ പോലീസിൽ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. പതിനൊന്ന് വയസുകാരനായ ആൺകുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്ന് ആരോപിച്ച് ആൺകുട്ടിയുടെ രക്ഷിതാക്കളാണ് പോലീസിൽ പരാതി നൽകിയത്. ആൺകുട്ടിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ വീട്ടുകാർ കാര്യം തിരക്കിയപ്പോഴാണ് പീഡന വിവരം പുറത്തറിഞ്ഞത്.
Also Read വ്യാജ പ്രൊഫൈലുണ്ടാക്കി വീട്ടമ്മമാരിൽ നിന്ന് നഗ്ന ദൃശ്യങ്ങൾ കൈക്കലാക്കി പ്രചരിപ്പിച്ചു ; യുവാവ് അറസ്റ്റിൽ
കുട്ടിയുടെ മൊഴിയെടുത്ത ശേഷമാണ് സുനീഷിനെ പോലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കിയതിന് ശേഷം റിമാൻഡ് ചെയ്തു.
0 Comments